»   » ചുംബനത്തിനില്ലെന്ന് നായകന്‍മാര്‍

ചുംബനത്തിനില്ലെന്ന് നായകന്‍മാര്‍

Posted By:
Subscribe to Filmibeat Malayalam
Tamannaha and Allu Arjun
സിനിമയിലെ ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ ഏതെങ്കിലും നായകന്‍മാര്‍ മടിയ്ക്കുമോ? ഒരുപക്ഷേ നായികയ്ക്ക് ലേശം മടിയുണ്ടാവുമെങ്കിലും നായകന്‍മാര്‍ക്ക് നൂറുവട്ടം സമ്മതമായിരിക്കും. അങ്ങനെയങ്ങ് ഉറപ്പിയ്‌ക്കേണ്ട, ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയുള്ള നായകന്‍മാരും ഇവിടെയുണ്ട്.

തെലുങ്കിലെ സൂപ്പര്‍താരമായ അല്ലു അര്‍ജ്ജുനാണ് അതില്‍ ഒരാള്‍. പുതിയ ചിത്രമായ ബദ്രിനാഥിന്റെ ഷൂട്ടിനിടെയാണ് അല്ലു ചുംബിയ്ക്കാന്‍ മടി കാണിച്ചത്. വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക തമന്നയാണ്.

സമീപകാലത്തെ തെലുങ്ക് ചിത്രങ്ങളിലെല്ലാം ഒഴിവാക്കാനാവാത്ത സംഭവമായി ലിപ്-ലോക്ക് ചുംബനരംഗങ്ങള്‍ മാറിയിരുന്നു. ഇത് മനസ്സില്‍ വെച്ചാണ് തമന്നയും അല്ലുവും തമ്മിലുള്ള ചൂടന്‍ ചുംബനം സംവിധായകന്‍ പ്ലാന്‍ ചെയ്തത്.

എന്നാല്‍ സംവിധായകനും സെറ്റിലുള്ളവരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അല്ലു അതിന് വഴങ്ങിയില്ല. പിന്നീടാണ് അല്ലു തന്റെ തീരുമാനത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയത്. ചുംബന രംഗങ്ങളുള്ള തന്റെ സിനിമകളെല്ലാം ഫ്‌ളോപ്പായെന്നും പുതിയ ചിത്രത്തിന്് ആ ഗതി വരാതിരിയ്ക്കാനാണ് തമന്നയെ ചുംബിയ്ക്കാന്‍ മടിച്ചതെന്നും അല്ലു വെളിപ്പെടുത്തി. എന്തായാലും അല്ലുവിന്റെ നോ കേട്ട് ഞെട്ടിയ തമന്നയ്ക്ക് ഇത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.

അല്ലു മാത്രമല്ല, ബോളിവുഡിന്റെ കിങ് ഖാനും ചുംബിയ്ക്കാന്‍ മടിയ്ക്കുന്ന നായകന്‍മാരുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ചുംബനരംഗങ്ങള്‍ കഴിവതും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്.

റൊമാന്റിക് നായകന്‍ എന്ന ഇമേജ് നിലനില്‍ക്കുമ്പോഴാണ് ഈ കടുത്ത തീരുമാനം. സിനിമ പൊട്ടുമെന്ന് പേടിച്ചല്ല, ലജ്ജ മൂലമാണു ഷാരൂഖ് ചുംബനരംഗങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതത്രേ. നായകന്‍മാരെല്ലാം ഇങ്ങനെ തുടങ്ങിയാല്‍ പാവം പ്രേക്ഷകര്‍ എന്ത് ചെയ്യും?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam