ജനപ്രിയന്റെ സങ്കടങ്ങള്‍!
മീശ പിരിച്ചു പിരിച്ച് ലാലേട്ടന്‍ പെരുവഴിയിലായപ്പോഴാണ് നാമൊന്നു മീശപിരിച്ചു നോക്കിയത്. മീശ മാധവന്‍ വഴി ദാ നമ്മളും സൂപ്പര്‍താരമായി. നമ്മെ സൂപ്പര്‍താരമാക്കിയ വകയില്‍ ആളായ രഞ്ജന്‍ പ്രമോദ് അറിയാത്ത പണി ചെയ്യാന്‍ പോയപ്പോള്‍ ലാലേട്ടന്റെ ഫോട്ടോഗ്രാഫര്‍ കുളവുമായി.
തക്കിട തരികിടകള്‍ പലതും നടത്തി നാം ജനപ്രിയ സൂപ്പര്‍താരമായി വിലസി. മറ്റുളള സൂപ്പര്‍താരങ്ങള്‍ ജനപ്രിയരല്ലാത്തതിനാലാണോ നമ്മുടെ പേരിനൊപ്പം ജനപ്രിയ സൂപ്പര്‍താരം എന്ന് വെച്ചതെന്ന് ആരും ചോദിച്ചില്ല. അതുകൊണ്ട് പറഞ്ഞതുമില്ല.
മീശമാധവനു ശേഷം കല്യാണരാമനും കാശു കുറെ വാരിയപ്പോള്‍ ബാക്കിയെല്ലാ സൂപ്പറിന്റെയും ആപ്പീസ് പൂട്ടിയെന്നാണ് നാം കരുതിയത്. അവരുടെ ആരാധകരെയും എങ്ങനെ നമ്മുടെ വലയിലാക്കാമെന്ന് ആലോചിച്ചു. ലാലേട്ടന് സിന്ദാബാദ് വിളിക്കുന്ന താരമായാല്‍ രസികനായിരിക്കുമെന്ന് ലാല്‍ ജോസന്‍ പറഞ്ഞപ്പോള്‍ മുന്നും പിന്നും നോക്കാതെ സമ്മതം മൂളി.
ചിത്രത്തില്‍ നിറയെ ലാലേട്ടന് കീജെയ് വിളിക്കുമ്പോള്‍ നമ്മുടെ ഫാന്‍സും ലാലേട്ടന്റെ ഫാന്‍സും ചേര്‍ന്ന് സൂപ്പര്‍ബമ്പര്‍മെഗാ ഹിറ്റാവുമെന്നും നാം വേള്‍ഡ് സ്റ്റാറാകുമെന്നും കരുതി.
നാം വിചാരിച്ചത്ര മണ്ടന്മാരല്ല ഫാന്‍സ് അസോസിയേഷന്‍കാരെന്ന് പടം പൊട്ടിയതിനു ശേഷമാണ് പിടികിട്ടിയത്.
അങ്ങനെയാണ് ആണും പെണ്ണും കെട്ട വേഷം ചെയ്യാന്‍ നാം തീരുമാനിച്ചത്. അതും കേറി സൂപ്പര്‍ഹിറ്റായി. മികച്ച നടന്റെ സിംഹാസനത്തില്‍ നാം സ്വയം കയറിയിരിക്കുകയും ചെയ്തു. ഇടയ്ക്ക് അവാര്‍ഡൊരെണ്ണം മോഹിച്ച് ടിവി ചന്ദ്രന്‍ ചേട്ടന്റെ പിന്നാലെ നടന്നതാണ്. പടവും കുറേ കാശും കഥാവശേഷമായെന്നു പറഞ്ഞാല്‍ എല്ലാമായി.
നിലവിലെ രണ്ടു സൂപ്പര്‍താരങ്ങളെയും വെച്ച് കാഴ്ച തന്മാത്രകള്‍ ഒരുക്കിയ ബ്ലെസിച്ചായനെയും കൊണ്ട് കൊല്‍ക്കൊത്തയ്ക്ക് തിരിച്ചതും ഏതാണ്ടൊക്കെ മോഹിച്ചായിരുന്നു. നമ്മള്‍ കൂടി സൂത്രധാരനായി വളര്‍ത്തിക്കൊണ്ടു വന്ന മീരക്കൊച്ചമ്മ തമിഴും തെലുങ്കും കടന്ന് വളര്‍ന്നപ്പോള്‍ നമ്മുടെ വാക്കിന് വിലയില്ലാതായി. അതുകൊണ്ട് ന്യൂസ് കൊല്‍ക്കൊത്തയില്‍ തന്നെയിരിക്കുകയാണ്. എന്ന് കേരളത്തിലെ തീയേറ്ററിലെത്തുമെന്ന് ഉടയതമ്പുരാനു പോലും നിശ്ചയമില്ല.
അതിനിടയില്‍ വയസ് ഇരുപത്തഞ്ചു തികയാത്ത ഒരു ചെക്കന്‍ ഭാവി സൂപ്പറെന്ന ലേബലും വെച്ച് കയറി വരുന്നുണ്ട്. അവന്റെ ചിത്രങ്ങള്‍ കൂവിയോടിക്കാന്‍ നാം കുറെ ശ്രമിച്ചു നോക്കി. ചെറുക്കന്റെ ജാതകദോഷം കാരണം ആദ്യത്തെ കുറേ പൊട്ടപ്പടങ്ങള്‍ നാം കാര്യമായി ശ്രമിക്കാതെ തന്നെ പൊട്ടിക്കിട്ടി. ഇപ്പോഴോ, നമ്മെ സൂപ്പര്‍താരമാക്കിയ ലാല്‍ ജോസന്‍ അവനെ ക്ലാസ് മേറ്റാക്കി വെച്ച പാര ശേരിക്കേറ്റ ലക്ഷണമാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications