നമ്മുടെ 'ബാഗ്യം' ചെക്കന്റെ സഞ്ചിയില്‍
ചോക്ക്ലേറ്റും തിന്ന് ചെക്കന്‍ അങ്ങ് വിലസുകയാണ്. നാളത്തെ താരമെന്ന് നാലു പേരു പറഞ്ഞത് കേട്ടയുടനെ നമ്മുടെ 'ബാഗ്യ'താരം ചെക്കന്റെ കങ്കാരു സഞ്ചിയില്‍ കയറിയിരിപ്പുമായി. ആ കട്ടിലു കണ്ടും ഇനി പനിക്കേണ്ടെന്ന് ചുരുക്കം.
ആകെയൊരു പ്രതീക്ഷ നാം റോമിയോ കളിക്കുന്ന രാജേട്ടന്റെ ചിത്രമാണ്. ജയറാം ചേട്ടനെ ഒരു വഴിക്കാക്കി സ്വയം ഒരു വഴിയായിപ്പോയ ചേട്ടനാണീ ചേട്ടന്‍. പണ്ട് തമാശയുടെ ഹോള്‍സെയില്‍ ഡീലറായിരുന്നു. ഇപ്പോള്‍ ചേട്ടന്‍ സിനിമയെടുക്കുന്നു എന്നു കേട്ടാലാണ് ജനം തലയറഞ്ഞു ചിരിക്കുന്നത്.
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വിലസുന്ന വിമലാരാമത്തെയും ഈ ചിത്രത്തില്‍ നാം നായികയാക്കുന്നുണ്ട്. പടങ്ങളൊക്കെ പൊട്ടുന്നെങ്കിലും സൂപ്പര്‍താരനായികമാര്‍ നാം വിളിച്ചാല്‍ ഇപ്പോഴും വരും.
ആകെയൊരബദ്ധം പറ്റിയത് തമിഴില്‍ ഏതാണ്ട് ഒന്നേകാല്‍ കോടി പ്രതിഫലം വാങ്ങുന്ന തൃഷയുടെ ആദ്യ മലയാള ജനപ്രിയ നായകനാകാന്‍ ഈ ദേഹവും വെച്ച് നാം മോഹിച്ചതാണ്. മസിലുറപ്പുളള തമിഴ് സിംഹങ്ങള്‍ക്കൊപ്പം വാഴുന്ന കൊച്ച് ആലോചന കേട്ടപ്പോഴെ തലയാട്ടി. നമ്മെയും ആട്ടിയിറിക്കി.
അയല്‍പക്കത്തെ പയ്യന്‍ കളിച്ച് നടന്നാല്‍ സംഗതി വശപ്പെശകാകുമെന്ന് ചിലരൊക്കെ പറഞ്ഞത് കേട്ടാണ് നാം ആക്ഷന്‍ ഹീറോ ആയത്. ആക്ഷന്‍ കിംഗ് ജോഷി തന്നെ നമുക്കുവേണ്ടി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്തും തന്നു.
അങ്ങനെയാണ് എടുത്താല്‍ പൊങ്ങാത്ത ആക്ഷന്റെ ആശാന്‍ കൈലാസം ഷാജിയെ സമീപിച്ചത്. എണീറ്റു നടക്കാന്‍ തന്നെ മൂന്നു പേരുടെ സഹായം വേണ്ടുന്ന താന്‍ എങ്ങനെ മുന്നൂറുപേരെ ഒറ്റയ്ക്കടിക്കും എന്ന് നമ്മുടെ ആരാധകര്‍ തന്നെ ചോദിച്ചു. ഇപ്പോള്‍ ആക്ഷനെന്നു കേള്‍ക്കുമ്പോഴേ ഡോണ്‍, ഡോണ്‍ എന്ന് നെഞ്ച് പടപടാ ഇടിക്കും.
പഞ്ചാബി ഹൗസൊരുക്കി രക്ഷപെടാന്‍ റാഫി മെക്കാര്‍ട്ടിന് നമ്മളെ വേണമായിരുന്നു. പിന്നെ പാണ്ടിപ്പടയെന്നൊരു തല്ലിപ്പൊളി ചിത്രമാണ് നമ്മെ വെച്ച് അവന്മാര്‍ സംവിധാനിച്ചത്. ഏതുവഴിയാണ് ആ പടം പോയെന്ന് നമുക്കിപ്പോഴും ഓര്‍മ്മയില്ല. കല്യാണരാമന്‍ വിജയിപ്പിക്കാന്‍ ഷാഫിക്കും നമ്മള്‍ വേണമായിരുന്നു.
എല്ലാവനും ആസ്ഥാന സൂപ്പറുകളുടെയും അപ് കമിംഗ് സൂപ്പറിന്റെയും പിന്നാലെ പോവുന്നു. നമുക്കാണെങ്കിലോ പടവുമില്ല. ഉളളപടം ഓടുന്നുമില്ല. അഭിനയം മതിയാക്കി സ്ഥലക്കച്ചവടം നടത്തി ജീവിക്കുന്ന കുഞ്ചാക്കോ ബേബിയുടെ ഗതി വരുമോ നമുക്ക്. നോക്കാം.
റോമിയോയും ലാല്‍ ജോസന്റെ മുല്ലയും ഒന്നിറങ്ങിക്കോട്ടെ. എല്ലാവനും വെച്ചിട്ടുണ്ട്.
മുന്‍പേജില്‍


Click it and Unblock the Notifications











