ഷാജി കൈലാസ് സ്വാമിയെ ഒഴിവാക്കിയതെന്തിന്?

സിംഹാസനം എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണ്. ചിത്രത്തിലെ തിരക്കഥാകൃത്തിന്റെ സ്ഥാനത്തു നിന്ന് സ്വാമിയെ മാറ്റിയെന്നതാണ് പുതുതായി പുറത്തു വന്ന വാര്‍ത്ത.
സ്വാമിയുടെ തിരക്കഥയില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും ക്ലച്ച് പിടിക്കാതെ പോയതാണത്രേ ഇതിന് കാരണം. സ്വാമിയ്ക്ക് പകരം ഷാജി കൈലാസ് തന്നെയാവും സിംഹാസനത്തിന്റെ തിരക്കഥയൊരുക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.
സംവിധായകനെന്ന നിലയില്‍ കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും തിരക്കഥ തയ്യാറാക്കാന്‍ ഷാജിയ്ക്കത്ര പ്രാവീണ്യം പോരെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. തിരക്കഥയെഴുത്തില്‍ മിടുക്കു തെളിയിച്ച രണ്ടു പേരെക്കൊണ്ട് സിംഹാസനത്തിന് വേണ്ടിയെഴുതിക്കാനാണത്രേ ഷാജിയുടെ പ്ലാന്‍. എന്നാല്‍ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് ഷാജിയുടെ പേര് തന്നെയാവും നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications