നയന്‍സിന്റെ കഷ്ടകാലം തൃഷ ആഘോഷിക്കുന്നു

By Super

തെന്നിന്ത്യന്‍ നായികമാരായ തൃഷയും നയന്‍താരയും തമ്മിലുള്ള ശത്രുതയ്‌ക്ക്‌ അനുദിനം ശക്തിയേറിവരുകയാണ്‌. മലയാളത്തില്‍ നിന്നും തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കുമുള്ള നയന്‍താരയുടെ ചുവടുവയ്‌പും ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനുള്ള സന്നദ്ധതയും തൃഷയെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്‌.

തൃഷയുടെ കയ്യിലെത്തേണ്ടിയിരുന്ന പല വേഷങ്ങളും നയന്‍താര കൊണ്ടുപോയി. നയന്‍സിന്‌ മുമ്പേതന്നെ തമിഴില്‍ സ്ഥാനമുറപ്പിച്ച തൃഷയ്‌ക്ക്‌ ഇതില്‍ അരിശം തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ തൃഷ ആഘോഷിച്ച്‌ തിമര്‍ക്കുകയാണ്‌.

കാര്യം മറ്റൊന്നുമല്ല ശത്രുവിന്റെ പരാജയം തന്നെ. കൊട്ടിഘോഷിച്ചെത്തിയ നയന്‍സിന്റെ ചിത്രങ്ങളായ കുചേലനും സത്യവും എട്ടുനിലയിലാണ്‌ പൊട്ടിവീണത്‌. പിന്നെങ്ങനെ തൃഷ സന്തോഷിക്കാതിരിക്കും. വെറുതെ സ്വയമിരുന്ന്‌ സന്തോഷിക്കുകയല്ല തൃഷ ചെയ്യുന്നത്‌. കാശു മുടക്കി കൂട്ടുകാര്‍ക്ക്‌ പാര്‍ട്ടി നല്‍കിയാണ്‌ താരം നയന്‍സിന്റെ പരാജയങ്ങള്‍ ആഘോഷമാക്കുന്നത്‌.

തൃഷ ഈ ചെയ്‌ത്ത്‌ ചെയ്യാമോയെന്നാണ്‌ നയന്‍സിന്റെ ആരാധകര്‍ ചോദിക്കുന്നത്‌ കാരണം മുമ്പ തൃഷയുടെ ചിത്രങ്ങളും ബോക്‌സോഫീസില്‍ തകര്‍ന്നുവീണിരുന്നു. അന്നു പക്ഷേ നയന്‍സ്‌ ഇത്തരത്തില്‍ ആഘോഷങ്ങളൊന്നും നടത്തിയിരുന്നില്ലെന്നാണ്‌ അവര്‍ വാദിക്കുന്നത്‌.

ഇനിയെന്തായാലും തൃഷയുടെ അടുത്ത ചിത്രം പൊട്ടിയാല്‍ നയന്‍താരയ്‌ക്ക്‌ ധൈര്യമായി പാര്‍ട്ടി നടത്താമല്ലോയെന്നാണ്‌ ഇത്‌ കേള്‍ക്കുന്ന ചിലരൊക്കെ ചോദിക്കുന്നത്‌.

Read more about: nayantara box office trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X