»   » പ്രഭുവിനും നയന്‍സിനുമിടയിലെ എര്‍ത്തുകള്‍

പ്രഭുവിനും നയന്‍സിനുമിടയിലെ എര്‍ത്തുകള്‍

Posted By:
Subscribe to Filmibeat Malayalam
Nayanthara and Prabhudeva
പ്രഭുവും നയന്‍സും തമ്മിലുള്ള പ്രണയബന്ധം സാക്ഷാത്ക്കരിയ്ക്കാന്‍ വേണ്ടി നടക്കുന്നവരെയാണ് താനേറ്റവുമധികം വെറുക്കുന്നതെന്ന് റംലത്ത്. ഭര്‍ത്താവും നയന്‍താരയും തമ്മിലുള്ള ബന്ധത്തെ ഇക്കൂട്ടര്‍ അനുകൂലിയ്ക്കുന്നത് സ്വകാര്യലാഭത്തിന് വേണ്ടിയാണെന്നും റംലത്ത് തുറന്നടിയ്ക്കുന്നു.

നയന്‍സിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ പ്രണയം സാക്ഷാത്ക്കരിയ്ക്കുന്നതിന് വേണ്ടി എന്തുസഹായവും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ ചെയ്തികളാണ് തന്റെ കുടുംബത്തെ ദുരിതത്തിലാഴ്ത്തിയതെന്ന് റംലത്ത് കരുതുന്നു.

പ്രഭു-നയന്‍സ് ബന്ധത്തിന് തുണയായി നില്‍ക്കുന്നവരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കോളിവുഡിലെ ചില പ്രമുഖര്‍ക്കെതിരെയാണ് റംലത്ത് ആരോപണമുന്നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

പ്രഭുവിനും നയന്‍സിനുമിടയില്‍ എന്തെങ്കിലും തരത്തിലുള്ള പിണക്കമുണ്ടാവുമ്പോള്‍ ഇവര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിയ്ക്കുന്നത്. ഈ പ്രണയബന്ധത്തെ മാധ്യമങ്ങളിലൂടെ പുകഴ്ത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റംലത്ത് കുറ്റപ്പെടുത്തുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam