»   » ബിയോണ്ട് ബോര്‍ഡേഴ്സ് ആരംഭിക്കുന്നത് മമ്മൂട്ടിയുടെ ശബ്ദത്തില്‍ നിന്ന് ??? വിശ്വസിക്കാമോ??

ബിയോണ്ട് ബോര്‍ഡേഴ്സ് ആരംഭിക്കുന്നത് മമ്മൂട്ടിയുടെ ശബ്ദത്തില്‍ നിന്ന് ??? വിശ്വസിക്കാമോ??

Posted By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍താര ചിത്രങ്ങള്‍ തിയേറ്ററുകളില്‍ മാത്രമല്ല റിലീസിങ്ങിനു മുന്‍പു തന്നെ മത്സരത്തിലാണ്. മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും സിനിമയിലൂടെ തിയേറ്ററില്‍ മത്സരം നടത്താറുണ്ട്. എന്നാല്‍ റിലീസിങ്ങിനു മുന്‍പ് ഇറങ്ങുന്ന ടീസറും ട്രെയിലറും തന്നെ ഇത്തവണ പ്രേക്ഷകര്‍ക്ക് വന്‍പ്രതീക്ഷയാണ് നല്‍കുന്നത്. നവാഗതനായ ഹനീഫ് അദേനിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമായ ദി ഗ്രേറ്റ് ഫാദറും മേജര്‍ രവി മോഹന്‍ലാല്‍ ചിത്രമായ ബിയോണ്ട് ദി ബോര്‍ഡേഴ്‌സുമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്.

ഫേസ്ബുക്കിലൂടെയാണ് മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്. ആദ്യ ടീസര്‍ പുറത്തു വിട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തേത് പുറത്തു വിട്ടത്. ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ലുക്കും ചിത്രത്തെക്കുറിച്ചുള്ള ഒാരോ അപ്ഡേറ്റും നിമിഷങ്ങള്‍ക്കകം വൈറലാവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുന്ന 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സും റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും മമ്മൂട്ടിയും സ്വന്തം ചിത്രങ്ങളുമായി ഒരേ സമയം തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ആരോഗ്യകരമായ മത്സരങ്ങള്‍ക്കുള്ള സാധ്യത

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലും പ്രേക്ഷകര്‍ക്കു മുന്നില്‍ നല്ല സുഹൃത്തുക്കളാണ്. അടുത്ത സുഹൃത്തുക്കളെന്ന നിലയിലാണ് ഇരുവരും പല കാര്യങ്ങളും ചെയ്യുന്നത്. എന്നാല്‍ സിനിമയ്ക്കുമപ്പുറത്ത് ഇവര്‍ക്കിടയില്‍ മികച്ച സിനിമകള്‍ ചെയ്യുന്നതിനും ബോക്‌സോഫീസ് വിജയം സൃഷ്ടിക്കാനും ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നുണ്ട്. സിനിമയുടെ അണിയറയില്‍ നടക്കുന്ന പല കഥകളും പ്രേക്ഷകര്‍ അറിയാറില്ലെന്നതാണ് വാസ്തവം.

നൂറുകോടി ക്ലബ് ശല്യം ചെയ്യുന്നുവോ??

സ്വന്തം സിനിമ വിജയിപ്പിക്കുന്നതിനായി ഫാന്‍സുകാര്‍ക്ക് പൈസ കൊടുത്ത് തിയേറ്ററില്‍ ബഹളമുണ്ടാക്കുന്ന സംഭവങ്ങളൊക്കെ കേട്ടുകേള്‍വി മാത്രമല്ല. ചിലതൊക്കെ വാസ്തവമാണുതാനും. മോഹന്‍ലാല്‍ നൂറു കോടി ക്ലബില്‍ കേറിയതിന് പിന്നാലെ വീണ്ടും മികച്ച സിനിമകള്‍ക്ക് ഡേറ്റു കൊടുത്തത് മമ്മൂട്ടി ആരാധകര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പീറ്റര്‍ ഹെയ്‌നും ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മെഗാസ്റ്റാര്‍ ആരാധകര്‍ നിരാശരാണ്

മോഹന്‍ലാലിന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്യുന്നതു മുതല്‍ ചിത്രത്തിന്റെ കാര്യങ്ങളെല്ലാം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്തരത്തില്‍ ഇരുവരുടേയും ആരാധകര്‍ കൃത്യമായി പിന്തുടരാറുണ്ട്. മോഹന്‍ലാലും പീറ്റര്‍ഹെയ്‌നും ഒരുമിച്ചാല്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതാണ് മമ്മൂട്ടി ആരാധകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.

പീറ്റര്‍ ഹെയ്നുമായി ഒരുമിക്കണം

പുലിമുരുകനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. രാജാ2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനു വേണ്ടി പീറ്റര്‍ ഹെയ്ന്‍ എത്തുമോയെന്നാണ് താരത്തിന്റെ ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ആക്ഷന്‍ രംഗം ചെയ്യുന്നതിനായി പീറ്റര്‍ ഹെയ്ന്‍ എത്തുമെന്ന സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

രാജാ2 മാസ്സ് എന്‍റര്‍ടെയിനര്‍

മമ്മൂട്ടി വൈശാഖ് ടീമിന്‍റെ രാജാ 2 നെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മറ്റൊരു പുലിമുരുകനാവും ഈ സിനിമയെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടിയുടെ ആരാധകര്‍. ഇതുവരെ കണ്ട മമ്മൂട്ടിയല്ല ചിത്രത്തിലേതെന്നും മാസ് എന്‍രര്‍ടെയിനറാണ് ചിത്രമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. ചിത്രത്തില്‍ നായികയായി ബോളിവുഡ് താരമെത്തുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

പരസ്പര സഹകരണത്തില്‍ മാതൃക

ആരാധകര്‍ തമ്മില്‍ മത്സരവും പോരുമൊക്കെയുണ്ടെങ്കിലും ഇതൊന്നും മമ്മൂട്ടിയും മോഹന്‍ലാലിനെയും ബാധിക്കുന്നില്ല. കരിയറില്‍ ഉടനീളം സഹകരിച്ചാണ് ഇരുവരും ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അതിഥി വേഷത്തില്‍ എത്തുന്നു

ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു ഒരു കാലഘട്ടം തന്നെയുണ്ടായിരുന്നു മലയാള സിനിമയില്‍. പിന്നീട് താരമൂല്യം വര്‍ധിച്ചതിനാല്‍ മികച്ച കഥാപാത്രങ്ങള്‍ തേടി വരുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളായി ഇരുവരും മാറി.

മേജര്‍ രവി ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യം

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിയോണ്ട് ദി ബോര്‍ഡേഴ്‌സില്‍ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മേജര്‍ രവി ചിത്രം ആരംഭിക്കുന്നത് മമ്മൂട്ടിയുടെ വോയ്‌സ് ഓവറിലൂടെയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

English summary
1971 Beyond borders starts with Mammootty's voice??

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam