തലൈവരുടെ 2.0 കുതിക്കുന്നു! റെക്കോര്‍ഡുകള്‍ തകര്‍ത്ത് ചിത്രം മുന്നോട്ട്! സിനിമ 300കോടി ക്ലബിലേക്ക്

By Prashant V R

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ട ചിത്രം 2.0 തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി 10000ലധികം സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആദ്യദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം യന്തിരന്റെ രണ്ടാം ഭാഗമായി എത്തിയ സിനിമ പ്രേക്ഷകരോട് നീതി പുലര്‍ത്തിയെന്നു തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു. റിലീസ് ദിനം ആമിര്‍ ഖാന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റൈ ആദ്യ ദിന റെക്കോര്‍ഡ് 2.0 മറികടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.

2.0 മുന്നേറുന്നു

2.0 മുന്നേറുന്നു

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ട ചിത്രം കേരളത്തിലും വമ്പന്‍ റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 450 ലധികം സ്‌ക്രീനുകളിലായിരുന്നു 2.0 ആദ്യദിനം കേരളത്തിലെത്തിയിരുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ഗംഭീര ദൃശ്യവിസ്മയം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. ആദ്യ ദിനം 61 കോടിയായിരുന്നു 2.0 നേടിയിരുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നുമാത്രമായി 41കോടി നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 20 കോടിയും ലഭിച്ചിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയായിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്.

300 കോടി ക്ലബിലേക്ക്

300 കോടി ക്ലബിലേക്ക്

നവംബര്‍ 29നായിരുന്നു രജനിയുടെ 2.0 റിലീസ് ചെയ്തിരുന്നത്. ഇതുവരെയിറങ്ങിയ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറിയിരുന്നത്. ഇപ്പോഴിതാ ചിത്രം 300കോടി ക്ലബിലേക്ക് അടുക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തമിഴ് പതിപ്പിനൊപ്പം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ബോളിവുഡില്‍ അക്ഷയ്കുമാറിനുളള സ്വാധീനം ചിത്രത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അക്ഷയ്കുമാറിന്റെ പ്രതിനായക വേഷം

അക്ഷയ്കുമാറിന്റെ പ്രതിനായക വേഷം

എമി ജാക്‌സണാണായിരുന്നു ചിത്രത്തില്‍ തലൈവരുടെ നായികാ വേഷത്തില്‍ എത്തിയിരുന്നത്. തലെവര്‍ക്കൊപ്പം അക്ഷയ്കുമാറിന്റെ പ്രതിനായക വേഷവും ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.2.0യിലെ വില്ലനാവുന്നതിന് മുന്നോടിയായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീരവ് ഷാ ആയിരുന്നു സിനിമയ്ക്ക് ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. ടോമിച്ചന്‍ മുളകുപാടം ആയിരുന്നു ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരുന്നത്.

എആര്‍ റഹ്മാന്റെ സംഗീതം

എആര്‍ റഹ്മാന്റെ സംഗീതം

എആര്‍ റഹ്മാനായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഇത്തവണയും ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായിരുന്നു രജനീകാന്ത് എത്തിയിരുന്നത്. രണ്ടു വേഷങ്ങളും സ്റ്റൈല്‍ മന്നന്‍ ഗംഭീരമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശങ്കറും ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കലാഭവന്‍ ഷാജോണും റിയാസ് ഖാനും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ റിലീസിനു മുന്‍പ് തന്നെ ചിത്രം മറികടന്നിരുന്നു. ബാഹുബലി 2വിന്റെ റെക്കോര്‍ഡായിരുന്നു രജനി ചിത്രം മറികടന്നിരുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം കോടികള്‍ നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസിനു മുന്‍പേ തന്നെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ തലൈവര്‍ ചിത്രമായും 2.0 മാറിയിരുന്നു. ബാഹുബലി 2 സ്ഥാപിച്ച പല റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തു കഴിഞ്ഞതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X