»   » നക്കീരന്റെ നഗ്ന നാരീപൂജ നുണയോ?

നക്കീരന്റെ നഗ്ന നാരീപൂജ നുണയോ?

Posted By:
Subscribe to Filmibeat Malayalam
Kavya - Nishal
മലയാളത്തിലെ ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തുന്നതിനായാണ് കാവ്യ സ്വാമിയെ സമീപിച്ചതത്രേ. തുടര്‍ന്ന് ചില പൂജകള്‍ നടത്താന്‍ സ്വാമി ഉപദേശിയ്ക്കുകയും കാവ്യ അതിന് തയാറാവുകയും ചെയ്തു. നഗ്നനാരീ പൂജയാണ് കാവ്യ നടത്തിയതെന്നൊരു ഗുരുതരമായൊരു ആരോപണവും വാരികക്കാര്‍ നടത്തിയിട്ടുണ്ട്.

മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട പുതിയ കഥാപാത്രങ്ങളേയും നക്കീരന്‍ ഈ വാര്‍ത്തയിലൂടെ അവതരിപ്പിയ്ക്കുന്നുണ്ട്. പൂജ നടക്കുന്ന സമയത്ത് കാവ്യയുടെ പഴയ കൂട്ടുകാരിയായ അമ്മുക്കുട്ടി എന്ന് വിളിയ്ക്കുന്ന നന്ദിനി അവിടെയുണ്ടായിരുന്നുവെന്നും സ്വാമിയും കാവ്യയുമറിയാതെ വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലത്ത് കോഴിക്കോട്ടെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ മാനേജരായിരുന്നു നന്ദിനിയെന്ന് നക്കീരന്‍ വെളിപ്പെടുത്തുന്നു.

മുമ്പ് പൊലീസ് സന്തോഷ് മാധവന്റെ ആശ്രമം പരിശോധിച്ചപ്പോള്‍ ചില നഗ്ന നാരീ പൂജ വീഡിയൊകള്‍ കണ്ടെടുത്തിരുന്നു. ഇതൊക്കെ സന്തോഷ് മാധവനും സംഘവും എടുത്തതായായിട്ടായിരുന്നു പൊലീസ് പറഞ്ഞത്. ഇപ്പോള്‍ നക്കീരന്‍ വീഡിയൊ ദൃശ്യങ്ങള്‍ എടുത്ത മറ്റൊരാളെ അവതരിപ്പിയ്ക്കുകയാണ് പുതിയ കഥയിലൂടെ.

പണത്തിന് ആവശ്യം വന്നപ്പോള്‍ ചിത്രങ്ങള്‍ കാണിച്ച് നന്ദിനി കാവ്യയെ ഭീഷണിപ്പെടുത്തി. ഇതില്‍ ക്ഷുഭിതയായ കാവ്യ നന്ദിനിയുടെ മാനേജര്‍ ജോലി തെറിപ്പിച്ചു. ഇതിനുള്ള പ്രതികാരമായാണ് നന്ദിനി നിഷാലിന് ചിത്രങ്ങള്‍ അയച്ചു കൊടുത്തതത്രേ. ഈ ചിത്രങ്ങള്‍ നിഷാലിന് ലഭിച്ചതോടെയാണ് ഇവരുടെ ദാമ്പത്യ ജീവിതം തകര്‍ന്നതെന്നും വാരിക പറയുന്നു.

നക്കീരന്റെ എക്‌സ്‌ക്ലൂസീവ് നുണയാണെങ്കിലും അല്ലെങ്കിലും തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രചാരണമാണ് വാരികയ്ക്ക് ലഭിയ്ക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ പ്രശസ്തര്‍ക്കെതിരെ ഉന്നയിച്ച് പലതവണ നിയമക്കുരുക്കുകളില്‍ അകപ്പെട്ട വാരികയാണ് നക്കീരന്‍. ഇവരുടെ പല എക്‌സ്‌ക്ലൂസീവുകളും വാരിക വിറ്റു പോകാനുള്ള നമ്പറുകളാണ് നേരത്തെ തന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്തയായ നടിയ്‌ക്കെതിരെ ഇത്രയും കടുത്ത ആരോപങ്ങള്‍ ഉന്നയിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അപ്പോള്‍ ഇത് നക്കീരന്റെ മറ്റൊരു നമ്പറാണെന്ന് ന്യായമായും സംശയിക്കാം.
മുന്‍ പേജില്‍
കാവ്യക്ക് വില്ലനായത് സന്തോഷ് മാധവനെന്ന്

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam