നയന്‍സും പ്രഭുവും സിംഗപ്പൂരിലേക്ക് കൂടുമാറുന്നു?

എന്തായാലും വിവാഹത്തിന് ശേഷം ഈ പ്രണയിനികള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമെന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിവാഹശേഷം ചെന്നൈയില്‍ തുടരുന്നതിന് നയന്‍സിന് അത്ര താത്പര്യമില്ലത്രേ. സിംഗപ്പൂരിലേക്ക് താമസം മാറ്റണമെന്നാണ് നയന്‍ ആഗ്രഹിയ്ക്കുന്നതെന്നും അവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
എന്നാല്‍ പ്രഭുദേവയ്ക്ക് ബോളിവുഡില്‍ തിരക്കേറി വരുന്ന സാഹചര്യത്തില്‍ മുംബൈയിലേക്ക് ഇവര്‍ കുടിയേറുമെന്നും സൂചനകളുണ്ട്.
എന്നാല്‍ സിംഗപ്പൂരില്‍ ആരംഭിയ്ക്കുന്ന നൃത്തവിദ്യാലയത്തിന് നേതൃത്വം നല്‍കാനായി നയന്‍സ് അവിടേക്ക് മാറുമെന്നും തത്കാലം പ്രഭു ഇവിടെ തുടരുമെന്നും പറയപ്പെടുന്നു. പ്രഭുവിന്റെ സഹായത്തോടെ തന്നെയാണ് സിംഗപ്പൂരില്‍ നയന്‍സ് നൃത്തവിദ്യാലയം ആരംഭിയ്ക്കുന്നത്.
എന്തായാലും ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായി തുറന്നുപറയാന്‍ ഇവര്‍ തയാറായിട്ടില്ല. എന്തായാലും വിവാഹത്തിന് മുമ്പേ നയന്‍സ് സിനിമയോട് ഗുഡ്‌ബൈ ചൊല്ലുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.


Click it and Unblock the Notifications











