»   » പ്രിയാമണിയുടെ വേഷം ഭാവന തട്ടിയെടുത്തു?

പ്രിയാമണിയുടെ വേഷം ഭാവന തട്ടിയെടുത്തു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/20-why-priyadarshan-ditches-priyamani-2-aid0166.html">Next »</a></li></ul>
Priyamani
ചലച്ചിത്രലോകത്ത് റോളുകള്‍ തട്ടിപ്പറിയ്ക്കലും പാരപണിഞ്ഞ് റോളുകള്‍ സ്വന്തമാക്കുന്നതുമൊന്നും ചലച്ചിത്രലോകത്ത് പുതുമയുള്ള കാര്യമല്ല. ഇത്തരത്തില്‍ എത്രയോ സംഭവങ്ങളുണ്ടായിരിക്കുന്നു. അടുത്തു തന്നെ പുറത്തിറങ്ങുന്ന അറബിയും ഒട്ടകവും എന്ന ചിത്രത്തിലും ഇത്തരത്തിലൊരു അട്ടിമറി നടന്നു.

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചത് പ്രിയാമണിയെയായിരുന്നു. എന്നാല്‍ ഒടുവില്‍ ആ റോളില്‍ എങ്ങനെ ഭാവനയെത്തിയെന്നകാര്യം പ്രിയാമണിയ്ക്ക് ഒട്ടും മനസ്സിലാകുന്നില്ലത്രേ.

പാരകളുടെ വിലാസരംഗമാണ് സിനിമ, എന്നാല്‍ പ്രിയാമണിയെ പോലുള്ള ഒരു താരത്തെ മാറ്റി ഭാവനയെ പ്രതിഷ്ഠിക്കണമെങ്കില്‍ നല്ല ഉറപ്പുള്ള പാരതന്നെ പ്രയോഗിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.

അഭിനയ മികവിന്റെ കാര്യത്തില്‍ പ്രിയാമണിയെ കടത്തിവെട്ടാന്‍ ഭാവനയുള്‍പ്പെടെയുള്ള പല താരങ്ങള്‍ക്കും സാധ്യമല്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്നകാര്യമാണ്. ദേശീയ അംഗീകാരം നേടികൊടുത്ത പരുത്തിവീരന്‍ ഒന്നു മാത്രം മതി പ്രിയയ്ക്ക് ഇവരോടൊക്കെ ഏറ്റുമുട്ടാന്‍.

പിന്നെ ഗ്‌ളാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തിലായാലും പ്രിയാമണിയെ വെല്ലാന്‍ പെട്ടെന്നൊന്നും ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. മികച്ച നടിയെന്ന അംഗീകാരം കിട്ടിയ നടിയുടെ ഗ്‌ളാമറിനോടൊക്കുമോ വെറും ഗഌമര്‍ നടിമാരുടെ മേനി പ്രദര്‍ശനം?

അടുത്തപേജില്‍
ഏത് അടവാണ് ഭാവന പയറ്റിയത്?

<ul id="pagination-digg"><li class="next"><a href="/gossips/20-why-priyadarshan-ditches-priyamani-2-aid0166.html">Next »</a></li></ul>
English summary
Priyadarshan first cased Priyamani as Mohanlal's heroine in upcoming movie Arabiyum Ottakavum. But later Bhavana was selected for the role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam