twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന്‍ സ്ക്രിപ്റ്റ് വിറ്റപ്പോള്‍...

    By Staff
    |

    വിനയന്‍ സ്ക്രിപ്റ്റ് വിറ്റപ്പോള്‍...

    അടുത്തിടെ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലേക്കുയര്‍ന്നയാളാണ് വിനയന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് ഒരു അവാര്‍ഡ് കിട്ടാന്‍വരെ സാധ്യതയുണ്ടായിരുന്നുവെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.

    ഇന്ത്യ-പാക് ബന്ധം പ്രമേയമാക്കിയ വാര്‍ ആന്റ് ലൗ ആണ് വിനയന്റെ പുതിയ ചിത്രം. തന്റെ കരിയറിലുണ്ടായ കുതിച്ചുചാട്ടം ഈ യുവസംവിധായകന് മെഗാസ്റാര്‍ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ വരെ സംവിധാനം ചെയ്യാന്‍ അവസരമുണ്ടാക്കുകയും ചെയ്തു - ദാദാസാഹിബ്.

    പക്ഷെ ഈ കഥ നടക്കുന്നത് സിനിമയിലല്ല... മറിച്ച് സിനിമയോളം തന്നെ പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന ടിവി സീരിയല്‍ രംഗത്താണ്.

    മേല്‍പ്പറഞ്ഞ പുതിയ രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലിരിക്കുമ്പോള്‍ വിനയന് 300 എപ്പിസോഡുള്ള ഒരു മെഗാ സീരിയല്‍ സംവിധാനം ചെയ്യാന്‍ തിരുവനന്തപുരം ദൂരദര്‍ശന്റെ അനുമതി കിട്ടി. വിനയന്റെ തിരക്ക് നമുക്ക് മനസ്സിലാക്കാവുന്നതല്ലേ... രണ്ടു മെഗാ ചിത്രങ്ങളുടെ പണിപ്പുരയിലിരിക്കുമ്പോള്‍ മെഗാസീരിയലിനു സമയം കരുതിവെക്കാന്‍ അത്ര എളുപ്പമാണോ...?

    വിനയന്‍ ഒരു കാര്യം ചെയ്തു. സീരിയലിനായി തയ്യാറാക്കിയ സ്ക്രിപ്റ്റ് സ്റുഡിയോ ഉടമസ്ഥന്‍ കൂടിയായ ഒരു ടിവി സീരിയല്‍ നിര്‍മ്മാതാവിന് അങ്ങ് വിറ്റു..! അതും ലക്ഷങ്ങള്‍ക്ക്. പണം മുടക്കിയതല്ലേ... നമ്മുടെ നിര്‍മ്മാതാവ് പെട്ടെന്നു തന്നെ സീരിയല്‍ നിര്‍മ്മാണപ്രവര്‍ത്തനവുമായി രംഗത്തിറങ്ങി. മറ്റൊരു സംവിധായകനെ വെച്ച് സീരിയലിന്റെ 13 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

    അപ്പോഴല്ലേ കഥയാകെ മാറുന്നത്. അതാ വരുന്നു രണ്ടു നിര്‍മ്മാതാക്കള്‍... ചില്ലറക്കാരൊന്നുമല്ല... സീരിയലിന് തങ്ങള്‍ക്കു കൂടി അവകാശമുണ്ടെന്നു പറഞ്ഞാണ് അവര്‍ പൊട്ടിപ്പുറപ്പെട്ടത്... നമ്മുടെ നിര്‍മ്മാതാവ് ആകെ വിയര്‍ത്തു. വാദിച്ചു നോക്കി... രക്ഷയില്ല... തങ്ങള്‍ക്ക് സീരിയലില്‍ അവകാശമുണ്ടെന്നത് തെളിയിക്കുന്ന രേഖകള്‍ അവര്‍ ഹാജരാക്കി.

    എന്തായിരുന്നു ആ രേഖകള്‍..? നിസ്സാരം... സ്ക്രിപ്റ്റ് എഴുതാനായി വിനയന്‍ അവരുടെ പക്കല്‍ നിന്നും പണം വാങ്ങിയതിന്റെ രേഖകള്‍...! നമ്മുടെ നിര്‍മ്മാതാവിന് ആകെ പരിഭ്രമമായി. ലക്ഷങ്ങള്‍ വെള്ളത്തിലാകുമോ...? നേരെ വിനയന്റെ അടുത്തേക്കു വെച്ചു പിടിച്ചു. പക്ഷെ, അനാവശ്യമായ കാര്യങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്ന അപേക്ഷയോടെ വിനയന്‍ നിര്‍മ്മാതാവിനെ നിര്‍ദ്ദയം കയ്യൊഴിഞ്ഞുവത്രെ.

    പാവം നിര്‍മ്മാതാവ്. പണമിറക്കിയവനല്ലേ വേദന അറിയൂ. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അദ്ദേഹം വീണ്ടും കുറച്ചു ലക്ഷങ്ങള്‍ കൂടി ഇറക്കേണ്ടി വന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X