സിമ്രാന്‍, മലയാളത്തിലേക്കാണ്... സൂക്ഷിക്കൂ..!
തമിഴിലെ ഗ്ലാമര്‍ റാണിയായി വിലസുന്ന സിമ്രാന്‍ ഇതിനു മുമ്പ് ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചിരുന്നുവെന്ന കാര്യം അറിയാത്തവരായി കുറഞ്ഞ ആളുകളേ ഉണ്ടാകാന്‍ തരമുള്ളൂ. ഇനി അറിയാത്തവര്‍ക്കായി... മമ്മൂട്ടി നായകനായി അഭിനയിച്ച ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലാണ് ഈ സൗന്ദര്യറാണി നേരത്തെ മലയാളക്കരയിലും എത്തിയത്.
ഇന്ദ്രപ്രസ്ഥം സിമ്രാന് മലയാളത്തില്‍ വലിയ ഗുണമൊന്നും ചെയ്തില്ലെങ്കിലും തമിഴില്‍ അടിക്കടി ഉയരത്തിലേക്ക് കയറാന്‍ പറ്റിയ ഏണിപ്പടിയായി. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ഹരിദാസ് സിനിമാപ്രേക്ഷകരുടെ ഓര്‍മ്മകളുടെ കാണാക്കയങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു.
ഇപ്പോള്‍ ഹരിദാസ് ഒരു ഉയിര്‍ത്തെഴുന്നേല്പിന് തയ്യാറാകുന്നതായാണ് വാര്‍ത്ത. താന്‍ ആരുമല്ലാത്ത കാലത്ത് ഒരു വേഷം തന്ന സംവിധായകനെ മറക്കാന്‍ സിമ്രാന്‍ തയ്യാറാകാത്തതുകൊണ്ട് ഹരിദാസിന് പുതിയ ചിത്രത്തിലും ഈ താരറാണിയെ തന്നെ നായികയായി ലഭിക്കുമത്രെ.
പക്ഷെ കഥ അതല്ല... സിമ്രാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ അഭിനയിച്ചപ്പോഴുള്ള ഹരിദാസല്ല ഇപ്പോള്‍. ഇന്ദ്രപ്രസ്ഥം തനിക്ക് ആവശ്യമായ ബ്രേക്ക് നല്‍കാതിരുന്നപ്പോള്‍ ഹരിദാസും കുറച്ച് ലോലഹൃദയനായിപ്പോയിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഗന്ധര്‍വനും രാത്രിയും ചേര്‍ന്നൊരു ചിത്രത്തിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെടേണ്ടിവന്നു. അല്പസ്വല്പം ലൈംഗികതയും മറ്റുമുള്ള ഒരു എയായിരുന്നു ഗന്ധര്‍വന്‍.
താന്‍ ഒരു ആര്‍ട്ട് ഫിലിം എടുക്കാന്‍ പോകുന്നുവെന്നും ചിത്രം ഇന്ത്യന്‍ പനോരമയില്‍ അവാര്‍ഡിന് പരിഗണിക്കേണ്ടതാണെന്നും പറഞ്ഞാണത്രേ ഹരിദാസ് നടീനടന്മാരെ തിരഞ്ഞെടുത്തത്. എന്നാല്‍ സിനിമയുടെ പ്രവര്‍ത്തനം പുരോഗമിക്കവേ നായിക വിചിത്രയുമൊത്ത് കാര്യമായി അടുത്ത ചില സീനുകള്‍ അഭിനയിക്കണമെന്ന് സംവിധായകന്‍ ആണ്‍താരങ്ങളോടാവശ്യപ്പെട്ടുവത്രേ...!
പനോരമ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്ന നടന്മാരുടെ പരവേശം നമുക്കൂഹിക്കാവുന്നതല്ലേയുള്ളൂ... ചുരുക്കത്തില്‍ സംവിധായകനും നടന്മാരും തമ്മില്‍ ചെറിയൊരു അശപ്പിശ നടന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ... പക്ഷെ ഹരിദാസ് ഒരു കാര്യം ചെയ്തു. ചിത്രം താനാണ് സംവിധാനം ചെയ്തതെന്ന കാര്യം പുറത്താക്കാതെ പുള്ളിയങ്ങ് കൈകഴുകി. ഒരു ഡമ്മി സംവിധായകന്റെ പേരില്‍ ചിത്രം പുറത്തിറങ്ങുകയും ചെയ്തു.
തന്റെ അഭ്യുദയകാംക്ഷിയായ സംവിധായകന് ഇങ്ങനെയൊരു പരിവര്‍ത്തനം സംഭവിച്ചതിനെക്കുറിച്ച് നമ്മുടെ ഡ്രീം ഗേള്‍ സിമ്രാന്‍ അറിഞ്ഞിട്ടുണ്ടോ ആവോ..? സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട... അല്ലേ..?


Click it and Unblock the Notifications