പറക്കുന്ന നതയ്ക്കു പിന്നില്‍
താരറാണിമാരുടെ നതയ്ക്ക് എന്നും വിലയേറെയാണ്. കാവ്യാ മാധവനോ തൃഷയോ മല്ലികാ ഷെരാവത്തോ, ആരുമാകട്ടെ, ശരീരത്തിന്റെ ഒരു തുണ്ടെങ്കിലും വെളിയില്‍ കാണിച്ചാല്‍ അത്രയുമായി എന്നാണ് സഹൃദയരില്‍ ചിലരുടെ ചിന്ത.
പ്രശസ്തരുടെ നത കാണാനുളള കൊതി ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്നവരെക്കുറിച്ച് പക്ഷേ ഇവര്‍ അറിയുന്നില്ല.
മല്ലികാ ഷെരാവത്തും മാളവികയും എന്തിന് സാനിയ മിര്‍സയും വരെ എംഎംഎസ് സന്ദേശങ്ങളായി മൊബൈലില്‍ നിന്നും മൊബൈലിലേയ്ക്ക് ചിറകു വിരിച്ചു പറക്കുമ്പോള്‍ അറിയുക, ടെലികോം കമ്പനികളുടെ അക്കൗണ്ടില്‍ പെരുകുന്ന കോടികളാണ്. ഒരു ചെലവുമില്ലാതെ, ഒരു മുതല്‍ മുടക്കുമില്ലാതെ പെരുകുന്ന കോടികള്‍.
തമിഴ് നടിമാരായ തൃഷയും മാളവികയും നമിതയുമാണ് പുതിയ എംഎംഎസ് സന്ദേശ നായികമാര്‍.
തൃഷയുടെ കുളിസീന്‍ ഇന്റര്‍നെറ്റില്‍ കാണാമെന്ന് വാര്‍ത്തയറിഞ്ഞ് ചെന്നൈ നഗരത്തിലെ ചെറുപ്പക്കാര്‍ വെകിളി പിടിച്ച് പാഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. അവര്‍ക്കു പിറകെ മാളവികയും നമിതയും നെറ്റിലെത്തിയിരിക്കുന്നു.
രണ്ടു മിനിട്ട് നീണ്ടു നില്‍ക്കുന്ന ലൈംഗിക ബന്ധത്തിന്റെ സീനാണ് നമിതയുടെ പേരില്‍ പ്രചരിക്കുന്നത്.
ടോപ് ലെസായി നില്‍ക്കുന്ന മാളവികയുടെ ചിത്രമാണ് അടുത്തത്. വിവാഹ ശേഷം ദക്ഷിണാഫ്രിക്കയില്‍ മധുവിധു ആഘോഷിക്കുന്ന മാളവിക ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്ന് അവരുടെ മാനേജര്‍ മുനിസ്വാമി ആണയിടുന്നു.
ഇത്തരത്തില്‍ പ്രചരിക്കുന്ന പല എംഎംഎസ് തുണ്ടുകളുടെയും പിന്നില്‍ ടെലികോം കമ്പനികളുണ്ടെന്ന കാര്യം പലരും വിസ്മരിക്കുന്നു. നടിമാരുടെ പേരില്‍ പ്രചരിക്കുന്ന അശ്ലീല എംഎംഎസ് സന്ദേശങ്ങള്‍ പലതും അവരുടേതാവില്ല.
നടിമാരുടെ മുഖഛായയുളള മോഡലുകളെക്കൊണ്ട് അഭിനയിപ്പിച്ച് പുറത്തിറക്കുന്നവയാണ് പല എംഎംഎസ് സന്ദേശങ്ങളും.
കാവ്യാ മാധവന്‍ മുതല്‍ മല്ലികാ ഷെരാവത്തു വരെയുളളവരുടെ ന ചിത്രങ്ങള്‍ എംഎംഎസ് വഴി പ്രചരിക്കുന്നുണ്ട്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഇവ മൊബൈലില്‍ നിന്നും മൊബെലിലേയ്ക്കും ഇന്റര്‍നെറ്റു വഴിയും പറക്കുന്നത്.
ഒരു എംഎംഎസ് സന്ദേശത്തിന് ഒരു രൂപ വച്ച് കണക്കാക്കിയാല്‍ അന്തിച്ചു പോകുന്ന വരുമാനമാണ് കമ്പനികള്‍ക്കുണ്ടാകുന്നത്. ചെലവോ തുച്ഛം.
ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന അവ്യക്ത ചിത്രങ്ങള്‍ നല്‍കുന്ന ലൈംഗിക തൃപ്തിയ്ക്കു വേണ്ടി ഹാന്‍ഡ് സെറ്റില്‍ വിരലമര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളെ പറ്റിച്ചു ചിരിക്കുന്നവരുടെ പോക്കറ്റില്‍ വീഴുന്നത് കോടികളാണ്.


Click it and Unblock the Notifications