നയന്‍താര വീണ്ടും തടി കൂട്ടുന്നു!
തമിഴ് പ്രേക്ഷകരുടെ മനസറിഞ്ഞാണ് നയന്‍താര സിനിമയില്‍ ഓരോരോ പരീക്ഷണങ്ങള്‍ക്കു തയ്യാറായത്. ചിന്പു നയന്റെ കീഴ്‌ച്ചുണ്ട് കടിച്ചീന്പുന്ന ഫ്‌ളക്‌സുകള്‍ ചൈന്നെ നഗരത്തിലെമ്പാടും അണിനിരക്കുകയും വിവാദം കൊഴുക്കുകയും ചെയ്‌തപ്പോള്‍ നയന്‍താര ഉള്ളില്‍ സന്തോഷിക്കുകയായിരുന്നു. നയന്‍താര എന്ന പേര് അത്രകണ്ട് കൂറ്റന്‍ ബോര്‍ഡുകളില്‍ നോക്കി ഉമിനീരിറക്കുന്ന പ്രേക്ഷകരുടെ ഉള്ളില്‍ പതിയുമല്ലോ..
ഖുശ്‌ബുവും നഗ്മയും തമിഴ് പ്രേക്ഷകരുടെ ഇഷ്ടദേവതകളായി മാറിയതെങ്ങനെയെന്ന് അറിയാവുന്നതു കൊണ്ടാണ് നയന്‍താര തമിഴിലെത്തിയ ഉടന്‍ തന്നെ ഏതാനും കിലോ ഭാരം കൂട്ടിയത്. ഖുശ്‌ബുവിന് അന്പലം പണിഞ്ഞവര്‍ തന്റെ പടത്തിലും മാലയിട്ട് പൂജിക്കുന്നത് നയന്‍ സ്വപ്‌നം കണ്ടു.
തെലുങ്കില്‍ പുതിയ ഓഫറുകള്‍ വന്നപ്പോഴാണ് തടി കൂടുന്നതിനെ കുറിച്ച് നയന് വീണ്ടുവിചാരമുണ്ടായത്. ഹിന്ദിയിലെ പോലെ തീരെ മെലിഞ്ഞ നായികമാരെയാണ് തെലുങ്ക് സിനിമക്ക് ഇഷ്ടം. മെലിഞ്ഞിട്ടാണെങ്കിലും മാംസള ഭാഗങ്ങള്‍ക്ക് കനക്കുറവില്ലാത്ത നടിമാര്‍ക്കാണ് ശ്രേയയെ പോലുള്ള അവിടെ ഡിമാന്റ്. അതുകൊണ്ട് തെലുങ്കില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ താനും തടി കുറച്ചേ പറ്റൂവെന്ന് നയന് ബോധ്യമായി. അങ്ങനെയാണ് ശരീരഭാരത്തില്‍ ഏതാനും കിലോഗ്രാമുകള്‍ കുറയ്‌ക്കാന്‍ നയന്‍ തീരുമാനിച്ചത്.
എന്നാല്‍ തെലുങ്കില്‍ അവസരങ്ങള്‍ കുറയുകയും തമിഴില്‍ പുതിയ വന്പന്‍ പ്രൊജക്ടുകളിലേക്ക് ക്ഷണം വരികയും ചെയ്‌തപ്പോള്‍ നയന്‍ വീണ്ടും തമിഴില്‍ തിരിച്ചെത്തി. രജനീകാന്ത് ചിത്രമായ ബില്ലയുടെ റീമേക്ക് ബില്ല 2007ല്‍ അജിത്തിന്റെ നായികയാവുന്നത് നയന്‍താരയാണ്.
പക്ഷേ തമിഴില്‍ തിരിച്ചെത്തുന്നതോടെ തീരെ മെലിഞ്ഞങ്ങിരുന്നാലെങ്ങനെ? പ്രേക്ഷകരുടെ ഹൃദയതാളം തന്റെ അരയിളക്കത്തിന് ഒപ്പമെത്തണമെങ്കില്‍ വീണ്ടും തടി കൂട്ടി മാദകത്വം വീണ്ടെടുത്തേ പറ്റൂ. തടി കുറയ്‌ക്കാന്‍ നടത്തിയ യത്‌നമൊക്കെ മറന്ന് ഇപ്പോള്‍ തടി കൂട്ടാനുള്ള ഏര്‍പ്പാടിലാണ് നയന്‍. അതിന്റെ ഭാഗമായി നയന്‍ ചോക്കളേറ്റിനും ചിക്കനുമൊക്കെയുള്ള നിരോധനം പിന്‍വലിച്ചുകഴിഞ്ഞു.
തുടയഴകിയെന്ന് പ്രശസ്‌തയായ രംഭയെ വെല്ലുന്ന പ്രകടനം ഗജിനിയിലെ ഐറ്റം നന്പരില്‍ നടത്തിയ നയന്‍താരയുടെ കൂടുതല്‍ ഐറ്റങ്ങള്‍ തമിഴ് പ്രേക്ഷകര്‍ക്കായി ഇതാ വീണ്ടും!


Click it and Unblock the Notifications