ചേരിയില്‍ നിന്ന്‌ ബാങ്കോക്കിലേക്ക്‌

By Staff

സംവിധായകന്‍ കമലിന്റെ കാര്യം നോക്കൂ.. പ്രമേയ വൈവിധ്യമില്ലാത്ത സംവിധായകന്റെ യാതൊരു പ്രതിസന്ധിയും അദ്ദേഹത്തിനില്ല. നിറത്തിലൂടെ അദ്ദേഹത്തിന്‌ ഒരു ഫാസിലാവാനാവും. പെരുമഴക്കാലത്തിലൂടെ ആര്‍ട്ട്‌ സിനിമയുടെ തോളില്‍ കൈയിട്ടു നടക്കുന്ന ഒരു ബുജിയുമാവാനാവും.

കഴിഞ്ഞ വര്‍ഷം കമല്‍ ചെയ്‌തത്‌ രണ്ട്‌ സിനിമകളാണ്‌- പച്ചക്കുതിര, കറുത്ത പക്ഷികള്‍. പച്ചക്കുതിര തമാശ സിനിമയെന്ന ലേബലില്‍ പുറത്തിറങ്ങുന്ന തമാശയുടെ പേരില്‍ തറവളിപ്പുകളാല്‍ സമൃദ്ധമായ ചിത്രം. അതേ സമയം കറുത്ത പക്ഷികളിലെത്തുമ്പോഴോ... സംവിധായകന്‍ തന്നെ തിരക്കഥാകൃത്ത്‌. ചേരിയില്‍ കഴിയുന്ന പാവങ്ങളുടെ കഥ പറയുന്ന ചിത്രം. പച്ചക്കുതിര പോലുള്ള വായില്‍ വയ്‌ക്കാന്‍ കൊള്ളാത്ത മസാലക്കൂട്ടിനും ശേഷം അന്ധരുടെയും പാവങ്ങളുടെയും തോഴനായി മാറുന്ന പരിണാമം.

കമലിന്റെ പുതിയ ചിത്രം ഗോള്‍ ഊട്ടിയിലെ ഗുഡ്‌്‌ ഷെപ്പേഡ്‌്‌്‌ സ്‌കൂളിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഗുഡ്‌ ഷെപ്പേഡ്‌ സ്‌കൂളിലെ സമ്പന്നരായ വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രം. ഗാനരംഗം ചിത്രീകരിക്കുന്നത്‌ ബാങ്കോക്കില്‍. ഇവിടെ തമിഴ്‌ സിനിമാ ശൈലിയിലുള്ള സംവിധായകനായി നോക്കുകയാണ്‌ അദ്ദേഹം. പാട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്നതും അവയില്‍ ഉപയോഗിച്ചിരിക്കുന്ന സംഗീതത്തിനും ഒരു കന്നഡ ടച്ചും.

എന്തൊരു വൈവിധ്യം! ഫാസിലാവാനും ബുജി സിനിമക്കാരനാവാനും തമിഴ്‌‌, കന്നഡ സിനിമകളെ മലയാളത്തിലേക്ക്‌ ഇറക്കുമതി ചെയ്യാനും കഴിയുന്ന ഈ സംവിധായന്റെ മുന്നില്‍ നമിക്കുക തന്നെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X