twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെക്കിനിയിലെ തമിഴത്തി പിടിവിട്ടില്ലേ...ഇതുവരെ...

    By Super
    |

    അല്ല. മണിച്ചിത്രത്താഴിനു വേണ്ടി തിരക്കഥയെഴുതുന്പോള്‍ മധുമുട്ടം ആലോചിച്ചിരുന്നോ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്? ഇല്ലേയില്ല.

    മലയാള ചലച്ചിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്നു തന്നെയാണ് മണിച്ചിത്രത്താഴ്. അതങ്ങനെയായതിന്റെ മിടുക്ക് മധുമുട്ടത്തിന് മാത്രമല്ലെന്നും നേര്. അത്യുജ്ജ്വലമായ പെര്‍ഫോമന്‍സ് കൊണ്ട് ജനത്തെ മുഴുവന്‍ കയ്യിലെടുത്ത മോഹന്‍ലാലിനാണ് നൂറില്‍ അറുപതു മാര്‍ക്ക്.

    അപ്പോള്‍ സംവിധായകനോ? എന്തു സംവിധായകന്‍? സൂപ്പര്‍ഹിറ്റായ കോമഡി രംഗങ്ങള്‍ പലതും സംവിധാനം ചെയ്തത് പ്രിയദര്‍ശനും സിദ്ദിഖ് ലാലുമാണ്. ഇന്നസെന്റിന്റെ കോമഡി രംഗങ്ങളില്‍ നല്ലൊരു ഭാഗവും ചെയ്തത് സിദ്ദിഖ് ലാലാണ്.

    അങ്ങനെ മിടുക്കന്മാരുടെ ഒത്തുചേരല്‍ കൊണ്ടല്ലേ ആ ചിത്രം സര്‍വകാല ഹിറ്റായത്?

    ഫാസിലും മധുമുട്ടവും വീണ്ടും ഒരുമിച്ചു, ഹരികൃഷ്ണന്‍സിനു വേണ്ടി. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എത്ര സീന്‍ എത്ര ഷോട്ട് എന്നിങ്ങനെയുളള മാനദണ്ഡങ്ങളില്‍ പുരോഗമിച്ചതാണ് ആ ചിത്രം. ക്ലൈമാക്സിനെച്ചൊല്ലി വലിയ കോലാഹലങ്ങള്‍ നടന്നെങ്കിലും ചിത്രം വലിയ വിജയമൊന്നുമായിരുന്നില്ല.

    പറഞ്ഞു വന്നത് ഇതാണ്. മണിച്ചിത്രത്താഴിനു ശേഷം സൂപ്പര്‍ഹിറ്റ് പോകട്ടെ, അതിനടുത്തെത്തുന്ന ഒരു തിരക്കഥ പോലും മധുമുട്ടത്തില്‍ നിന്നും ഉണ്ടായിട്ടില്ല.

    മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ചന്ദ്രമുഖി. ചന്ദ്രമുഖി തമിഴ് നാട്ടില്‍ തകര്‍ത്തോടുന്പോള്‍ കഥയുടെ ഉപജ്ഞാതാവായ മധുമുട്ടത്തിന് പ്രതിഫലമൊന്നും കൊടുത്തില്ലെന്ന തര്‍ക്കം സജീവമാണ് ചലച്ചിത്ര ലോകത്ത്. ആലോചിച്ചാല്‍ അതില്‍ വലിയ കാര്യമുണ്ടോ?

    ഇല്ല. കാരണം എന്തെന്നു വച്ചാല്‍, മണിച്ചിത്രത്താഴിലെ ചില സംഭവങ്ങള്‍ ചന്ദ്രമുഖിയിലും ഉണ്ടെന്നല്ലാതെ ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ രാപകല്‍ വ്യത്യാസമുണ്ട്. എന്തിന് ആറാം തന്പുരാനിലെ പ്രസിദ്ധമായ രംഗം പോലും അതുപോലെ കോപ്പിയടിച്ചു വച്ചിട്ടുണ്ട്, പി വാസു.

    മൈക്രോസോഫ്റ്റ് സ്ഥാപിച്ചതില്‍ ബില്‍ഗേറ്റ്സിന്റെ അപ്പൂപ്പനുളള പങ്ക് മാത്രമാണ് ചന്ദ്രമുഖിയുടെ വിജയത്തില്‍ മധുമുട്ടത്തിനും. അപ്പൂപ്പന്‍ ഇല്ലായിരുന്നെങ്കില്‍ അച്ഛനും അച്ഛന്‍ ഇല്ലെങ്കില്‍ മകനും ഉണ്ടാവില്ലല്ലോ? അതിന്റെ പേരില്‍ അപ്പൂപ്പന് മൈക്രോസോഫ്റ്റിന്റെ കുറേ ഷെയര്‍ അവകാശപ്പെട്ടാല്‍ അത് നിയമപരമായി നിലനില്‍ക്കുമോ?

    Read more about: mohanlal fazil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X