ഓര്‍ത്തു നോക്കൂ.. മോഹന്‍ലാലിന്റെ ആദ്യ സീന്‍...
ഏതാണ്ട് ആ ബന്ധം മാത്രമല്ലേ ചന്ദ്രമുഖിയും മണിച്ചിത്രത്താഴുമായും ഉളളത്? ചന്ദ്രമുഖിയില്‍ രജനീകാന്തിന്റെ പ്രവേശവും മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിന്റെ ആദ്യസീനും ഓര്‍ത്തു നോക്കൂ. രണ്ടും സൂപ്പര്‍ കോമഡിയാണ്. എന്നാല്‍ ലാലിന്റെ പ്രകടനം കണ്ട് മലയാളി ചിരിക്കുന്പോലെയല്ല, രജനിയുടെ കാലുകറക്കി ചുഴലിക്കാറ്റുണ്ടാക്കുന്ന സീന്‍ കണ്ടുളള ചിരി. രണ്ടും ചിരിക്കും പിടക്കോഴിയും കുളക്കോഴിയും തമ്മിലുളള സാമ്യമേയുളളൂ.
മധുമുട്ടത്തിന്റെ തിരക്കഥ അതുപോലെ ചന്ദ്രമുഖി കടംകൊണ്ടിരുന്നെങ്കില്‍ രജനിയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവു വലിയ പരാജയമായേനെ ആ ചിത്രം.
രജനിയുടെ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ചാണ് ചന്ദ്രമുഖിയിലെ സീനുകള്‍ നീങ്ങുന്നത്. അത് എഴുതിയുണ്ടാക്കിയവനാണ് ചന്ദ്രമുഖിയുടെ വിജയത്തിന്റെ ആണിക്കല്ലും. അതില്‍ എവിടെയാണ് മധുമുട്ടം വരുന്നത്? മണിച്ചിത്രത്താഴ് എന്ന ചിത്രം ഉപജീവിച്ചുണ്ടാക്കിയ മറ്റൊരു സിനിമ മാത്രമാണ് ചന്ദ്രമുഖി. അങ്ങനെ ചെയ്യുന്നതിന് നിലവില്‍ നിര്‍മ്മാതാവിന്റെ അനുമതി മാത്രം മതി താനും.
മധുമുട്ടത്തിന്റെ തന്റെ തിരക്കഥയാണ് ചന്ദ്രമുഖിയുടേതുമെങ്കില്‍ ഈ പരാതിയ്ക്ക് അടിസ്ഥാനമുണ്ട്. പക്ഷേ ഇവിടെ അങ്ങനെയല്ലല്ലോ സാര്‍. മൂലകഥ എന്ന ക്രെഡിറ്റിനപ്പുറം മധുമുട്ടത്തിന്റെ അവകാശവാദം അല്‍പം അതിരുകടന്നതാണെന്ന് പറയാതെ വയ്യ.
മലയാളത്തില്‍ ആര്‍ക്കും കിട്ടാത്ത ഒരു അവസരമാണ് മധുമുട്ടത്തിന് കിട്ടിയത്. മണിച്ചിത്രത്താഴ് നല്‍കിയ മൈലേജ് മുതലാക്കി മറ്റു ഹിറ്റുകള്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയത് മധുവിന്റെ മാത്രം പരാജയമാണ്. വിവാദങ്ങളും കേസുമായി നടന്ന് ദുഷ് ചെലവും മാനസിക പ്രശ്നങ്ങളും വരുത്തിവെയ്ക്കുന്നതിനു പകരം പോയിരുന്ന് നല്ല തിരക്കഥയെഴുത് മാഷേ...
അങ്ങനെയല്ല, ഇതൊരു ചതിയായി മനസില്‍ കിടക്കുന്നുവെങ്കില്‍ മരുന്ന് അടുത്ത കരാറില്‍ ആദ്യമേ പ്രയോഗിക്കുക. അല്ലാതെ തെക്കിനിയിലെ പഴയ പ്രേതത്തിന്റെ പേരില്‍ ഇപ്പോഴും പൂട്ടും താക്കോലുമായി നടക്കുന്നത് അത്ര നല്ല പണിയല്ല.


Click it and Unblock the Notifications