മുല്ല പൂക്കണോ? ലക്ഷം പതിനഞ്ചു വേണം..
തെന്നിന്ത്യയാകെ മുല്ലവളളി പോലെ വളര്‍ന്നു പന്തലിച്ച നടിയാണ് ഈ കഥയിലെ നായിക. പൊക്കം കുറഞ്ഞ സൂപ്പര്‍നായകനെ വച്ച് കളളം പറയാത്ത സംവിധായകന്‍ പുറത്തിറക്കിയ യാത്രാപ്പടമാണ് സ്റ്റേജ്.
യാത്രപ്പടത്തില്‍ നടിച്ചതിന്റെ പ്രതിഫലമായി രൂപാ പതിനഞ്ചു ലക്ഷമാണത്രേ കളളം പറയാത്ത സംവിധാകന്‍ മൂവന്തി നേരം നോക്കി നിര്‍മ്മാതാവില്‍ നിന്നും മുല്ലവളളിക്ക് വാങ്ങി നല്‍കിയത്. രാവന്തിയോളം മേലനങ്ങി പണിയെടുക്കുന്ന വല്ലവന്മാരും നൂറുരൂപ അധികം ചോദിച്ചാല്‍ മുഖം കറുത്ത് സമരം പ്രഖ്യാപിക്കുന്ന നിര്‍മ്മാണശ്രേഷ്ഠരാണ് കീഴും കിഴക്കുമില്ലാത്ത പെങ്കൊച്ചുങ്ങളെ ചോദിക്കുന്ന പണം നല്‍കി അഭിനയിപ്പിക്കുന്നത്.
മലയാള സിനിമാ ലോകത്ത് മുല്ലവളളിക്ക് പതിനഞ്ചു ലക്ഷം രൂപ മതിപ്പുവിലയുണ്ടെന്നത് ഏതായാലും പുതിയ അറിവാണ്. സ്വന്തം പേരിന്റെ ബലത്തില്‍ പതിനഞ്ചു പേരെ തികച്ച് തീയേറ്ററിലെത്തിക്കാന്‍ ശേഷിയുണ്ടോ എന്നൊന്നും ചോദിക്കരുത്. പടരേണ്ടിടത്ത് പടര്‍ന്നാല്‍ ഏതു മുല്ലയ്ക്കും കിട്ടും ലക്ഷങ്ങള്‍ എന്ന ഗുണപാഠം മാത്രം ഓര്‍ത്തു വയ്ക്കുക.


Click it and Unblock the Notifications