അറിഞ്ഞില്ലേ.. എന്റെ അങ്ങേര് പൊസസീവാ.....
തമിഴിലെ സ്മിതാ പാട്ടീലാണ് താനെന്നാണ് ജ്യോതിര്‍മയി ഒട്ടും അഹങ്കാരമില്ലാതെ സ്വയം പുകഴ്ത്തുന്നത്. തുണി ഇട്ടും ഇടാതെയും നനഞ്ഞൊട്ടിയും ഒട്ടാതെയും അഭിനയിക്കാന്‍ ജ്യോതിക്ക് സമ്മതവുമാണ്.
കല്യാണം കഴിഞ്ഞതിനു ശേഷമാണ് രണ്ടും കല്‍പിച്ചുളള അഭിനയത്തിന് ജ്യോതി ഇറങ്ങിപ്പുറപ്പെട്ടത്. ഭര്‍ത്താവിന് പൂര്‍ണ സമ്മതമാണെന്നും കക്ഷി പറയുന്നു. സ്വന്തം ഭാര്യയെ മറ്റുളളവര്‍ കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതുമൊന്നും കാണാന്‍ കരളുറപ്പില്ലാത്ത കക്ഷിയാണ് ജ്യോതിയുടെ ഭര്‍ത്താവ്.
അതുകൊണ്ട് ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രങ്ങളൊന്നും പുളളിക്കാരന്‍ കാണാറില്ലത്രേ. പ്രത്യേകിച്ച് തമിഴ് ചിത്രങ്ങള്‍.
നിഷ്കളങ്കനായ ഭര്‍ത്താവിനെ കിട്ടാന്‍ ഏത് പൂജയാണാവോ ജ്യോതിര്‍മയി നടത്തിയത്?


Click it and Unblock the Notifications