മോഹന്‍ലാന്‍ കഞ്ചാവ് ലഹരിയില്‍ ..
ആ രഞ്ജിത്ത് അടുത്ത ഗ്രേഡിലേയ്ക്ക് കടക്കുകയാണ് പുതിയ ചിത്രമായ റോക്ക് ആന്റ് റോളില്‍. വിദേശ സംസ്ക്കാരത്തിന്റെ എല്ലാ ശീലങ്ങളുമായി മദിരാശിയില്‍ പഴയ കൂട്ടുകാരുടെ അടുത്തെത്തുന്ന ഡ്രമ്മര്‍ ചന്ദ്രമൗലിയുടെ വേഷമാണ് മോഹന്‍ലാലിന്.
സംഗീതവും കലയുമൊക്കെയാകുമ്പോള്‍ ലഹരി മസ്റ്റാണ്. കഞ്ചാവാണ് ചന്ദ്രമൗലിയുടെ ലഹരി. ഡ്രമ്മര്‍ ചന്ദ്രമൗലിയ്ക്ക് തബലിസ്റ്റ് ബാലുവാണ് കഞ്ചാവ് കമ്പനി. തബലിസ്റ്റ് ബാലുവിനെ അവതരിപ്പിക്കുന്നത് ഹരിശ്രീ അശോകന്‍.
വെളളമടിയുടെ അവസ്ഥാന്തരങ്ങള്‍ പിന്നിട്ട് മയക്കുമരുന്ന് ലഹരിയിലേയ്ക്ക് നയിക്കുകയാണ് മോഹന്‍ലാലിനെ രഞ്ജിത്തിന്റെ കഥാപാത്രങ്ങള്‍. എല്ലാത്തരം ലഹരിയും ഉപയോഗിച്ച് ജീവിതം ഉത്സവം പോലെ കൊണ്ടാടുന്ന ലാലിന്റെ കഥാപാത്രങ്ങള്‍ ഓഷോ രജനീഷിന്റെ തത്ത്വശാസ്ത്രവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു എന്നൊരു പഠനാര്‍ഹമായ ഒരു ലേഖനം ഈയിടെ ചിത്രഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി.
നന്നേ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രീയസംഗീതവും കളരിയും കരാട്ടെയും പഠിച്ച് ഒരുമാതിരിയുളള സുകുമാരകലകളിലെല്ലാം പ്രാവീണ്യം നേടി വെളളമടിയും സൗഹൃദ ഡര്‍ബാറുമായി കഴിയുന്നവരാണ് രഞ്ജിത്തിന്റെ കഥാപാത്രങ്ങളെല്ലാം.
മമ്മൂട്ടിയ്ക്കു വേണ്ടി രഞ്ജിത്തിന്റെ തൂലിക ജന്മം നല്‍കിയ ഏറ്റവും പുതിയ കഥാപാത്രമായ ഡേവിഡ് ജോണ്‍ കൊട്ടാരം എന്ന നസ്രാണിയും വെളളമടിയുടെ അപാരതകളില്‍ സ്വച്ഛന്ദം വിഹരിക്കുന്നവരാണ്.
സിനിമയ്ക്ക് പ്രത്യേകിച്ച് സന്ദേശമൊന്നും നല്‍കാനില്ലെന്നും സിനിമ കണ്ട് ആരെങ്കിലും നന്നാവുകയോ മോശപ്പെടുകയോ ചെയ്യില്ലെന്നുമൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. എങ്കിലും ഒരു തിരക്കഥാകൃത്തിന്റെ നായകന്മാരെല്ലാം ഏതെങ്കിലും ലഹരിയ്ക്ക് അടിമകളാകുമ്പോള്‍ അത് എന്തിനെയെങ്കിലും സൂചിപ്പിക്കുന്നുണ്ടോ?
പ്രേക്ഷക സമൂഹത്തില്‍ ലഹരിയുടെ പ്രവാചകനാവുകയാണോ രഞ്ജിത്ത്? മോഹന്‍ലാലിന്റെ താരമൂല്യവും സ്വന്തം പേനയുടെ കരുത്തും ഉപയോഗിച്ച് സകല വിധ ലഹരിയ്ക്കും കേരളത്തില്‍ മാര്‍ക്കറ്റൊരുക്കാനുളള നിയോഗം സ്വമേധയാ രഞ്ജിത്ത് ഏല്‍ക്കുന്നതോ, അതോ അതിനാരെങ്കിലും കരാര്‍ നല്‍കിയിട്ടുണ്ടോ? സിനിമാ മുത്തപ്പന്മാര്‍ക്കറിയാം ഉത്തരം.


Click it and Unblock the Notifications