വിദ്യയും ഷാഹിദും തമ്മിലെന്താണ്?
ബിപാഷയും ജോണും ഒരു കാലത്ത് ഘോരപ്രണയത്തിലായിരുന്നവെന്ന് മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ കൊട്ടിഘോഷിച്ചു. അവര്‍ എന്ന് വിവാഹിതരാവുമെന്നതും നോക്കിയിരിക്കുകയായിരുന്നു സിനിമാ ലോകം.
അതിനിടെ ഇടയ്ക്കൊക്കെ ഇവരുടെ പേരുകള്‍ക്കൊപ്പം മറ്റ് പേരുകളും ചേര്‍ത്ത് പല കഥകള്‍ പുറത്തിറിങ്ങിയെങ്കിലും അതൊന്നും ഇവരുടെ ബന്ധത്തിന് കാര്യമായ തടസ്സം സൃഷ്ടിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഇരുവര്‍ക്കുമിടെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിന് പിന്നില്‍ വിദ്യാ ബാലന്‍റെ പേരും പറഞ്ഞു കേട്ടിരുന്നു.
ഇരുവരും തെറ്റാനുണ്ടായ കാരണങ്ങളില്‍ ഒന്ന് വിദ്യയാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ വിദ്യയുടെ പേര് ജോണില്‍ നിന്നും മാറി ഷാഷിദ് കപ്പൂറിനൊപ്പമാണ് ചേര്‍ന്നിരിക്കുന്നത്.
ഷാഹിദ്-കരീന ബന്ധത്തെ കുറിച്ചാണെങ്കില്‍ ഇനി പാട്ടാവാന്നൊന്നുമില്ല താനും. ഇതിനിടെ ഷാഹിദിനൊപ്പം വിദ്യയുടെ പേര് കേള്‍ക്കുന്പോള്‍ കരീന ഞെട്ടിയാല്‍ അതിലെന്താണ് തെറ്റ്. തന്‍റെ കാമുകനെയും വിദ്യ തന്നില്‍ നിന്ന് അകറ്റുമോ എന്നാണ് കരീനയുടെ സംശയം.
ഷാഹിദ് നായകനാവുന്ന പുതിയ പടത്തില്‍ കരീനയും വിദ്യയുമാണ് നായികമാര്‍. ഷാഹിദ് മിക്ക നേരവും കരീനയ്ക്കൊപ്പമാണെങ്കിലും വിദ്യ സമീപത്തുണ്ടാവുന്പോള്‍ കരീനയ്ക്ക് ഇരിക്കപ്പൊറുതിയില്ലെന്നാണ് വാര്‍ത്ത.


Click it and Unblock the Notifications