പാവം നയന്‍സിനെ ക്രൂശിക്കുന്നതെന്തിന്?

By Super

ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയോ ഒരാളെക്കുറിച്ചും ഗോസിപ്പ്‌ പറയുകയോ ചെയ്തിട്ടില്ല. ബഹുഭാഷാചിത്രങ്ങളില്‍ അഭിനയിച്ചു പണമുണ്ടാക്കി, പേരുണ്ടാക്കി. സെക്സിയായും അല്ലാതെയും അഭിനയിച്ചു. അതൊക്കെ സിനിമയുടെ ഭാഗമായി ചെയ്യുന്നതു മാത്രമാണ്‌. ഒരു തെറ്റും ചെയ്യാത്ത എന്നെ ക്രൂശിക്കാന്‍ ഇവിടത്തെ പത്രങ്ങള്‍ മത്സരിക്കുന്നത്‌ എന്തിനാണെന്ന്‌ എനിക്കറിയില്ല" പറയുന്നത് നമ്മുടെ പ്രിയപ്പെട്ട നയന്‍സാണ്.

നയന്‍താരക്ക് ഒട്ടേറെ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഒരു ജനപ്രിയ താരത്തെ കുറിച്ചുള്ള ഏത് വിശേഷവും വായനക്കാര്‍ ആര്‍ത്തിയോടെ വായിക്കുന്ന വാര്‍ത്താവിശേഷമാണ്. ഈ വാര്‍ത്താവിശേഷങ്ങള്‍ നിരത്തുന്നതിനിടയില്‍ നയന്‍താരയെ ക്രൂശിക്കുന്നതില്‍ ആര് മുന്നിലെത്തുമെന്നൊരു മത്സരം നടക്കുന്നുണ്ടോ?

നയന്‍സിനെ കുറിച്ചുള്ള വാര്‍ത്തകളില്‍ മിക്കതും മസാലമണമുള്ള ഭാഷയില്‍ എഴുതപ്പെടുന്നതാണെന്നത് നേര്. അതിന്റെ കാരണം അതിന്റെ ഉള്ളടക്കവും അത്തരത്തിലുള്ളതാണ്.

നയന്‍താര പറയുന്നതു പോലെ ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് പണമുണ്ടാക്കാനും പേരെടുക്കാനുമാണ്. മാക്സിമം പണമുണ്ടാക്കുക എന്നതാണ് നയന്‍സിന്റെ ലക്ഷ്യം. മീരാ ജാസ്മിനെ പോലുള്ള നടിമാര്‍ക്ക് തെലുങ്കിലും തമിഴിലുമൊക്കെ കൂടിയാല്‍ മുപ്പത് ലക്ഷം രൂപ കിട്ടുമായിരിക്കും. അതേ സമയം നയന്‍സ് വാങ്ങുന്നത് അറുപതും എഴുപതും ലക്ഷം രൂപയാണ്.

Read more about: nayantara rajni ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X