Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സുരേഷ് ഗോപിക്ക് കസേര കിട്ടിയില്ലെങ്കില്‍ പടം സൂപ്പര്‍ഹിറ്റ്
സുരേഷ് ഗോപിയുടെ സിനിമ സൂപ്പര്‍ ഹിറ്റാവണമെങ്കില്‍ അദ്ദേഹം സിനിമ തിയേറ്ററില്‍ പോയി കാണണം. ചുമ്മായങ്ങ് കണ്ടാല്‍ പോര. തിയേറ്ററില്‍ ഇരുന്നു സിനിമ കണ്ടാല്‍ പടം പൊട്ടിയതു തന്നെ. നിന്നു തന്നെ സിനിമ കാണണം. സുരേഷ് ഗോപിക്ക് ഇരിക്കാന്‍ കസേര കിട്ടാനേ പാടില്ല.
ഇതു പറയുന്നതു മറ്റാരുമല്ല, സുരേഷ് ഗോപി തന്നെ. എറണാകുളം സവിത തിയേറ്ററില്‍ നാദിയ കൊല്ലപ്പെട്ട രാത്രി കാണാന്‍ പോയ സുരേഷ് ഗോപിക്ക് ഇരിക്കാന്‍ കസേര കിട്ടിയില്ലത്രെ! പടം മുഴുവന്‍ അദ്ദേഹം നിന്നുകൊണ്ടു തന്നെ കണ്ടു. സുരേഷ് ഗോപിയെ ഒന്നിരുത്താന്‍ ഒരു കസേര തരപ്പെടുത്തി കൊടുക്കാന്‍ തിയേറ്റര്‍ മാനേജര്‍ക്ക് കഴിഞ്ഞില്ല. തിയേറ്ററില്‍ കസേര ഇടാന്‍ പോയിട്ട്, നില്ക്കാന് പോലും സ്ഥലമില്ലായിരുന്നത്രെ.
സുരേഷ് ഗോപിക്ക് ഈ അനുഭവം ആദ്യമല്ല. ഭരത്ചന്ദ്രന് ഐപിഎസ് കാണാന്‍ പോയപ്പോഴും അദ്ദേഹത്തിന് ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല. ആ പടവും സഹിച്ച് നിന്നുതന്നെ കണ്ടു. പക്ഷേ സിനിമ അദ്ദേഹത്തിന് മുഴുവന്‍ കാണാന്‍ കഴിഞ്ഞില്ല. അതിനിടിയില്‍ കാണികള്‍ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പൊതിഞ്ഞു. ജനങ്ങളുടെ പരാക്രമങ്ങളില്‍ നിന്ന് അദ്ദേഹം ഓടിരക്ഷപ്പെട്ടത്രെ!
പക്ഷേ എറണാകുളം സവിതയില്‍ അദ്ദേഹത്തിന് അങ്ങനെ ഓടേണ്ടിവന്നില്ല. രണ്ടര മണിക്കൂര്‍ നേരം നിന്നുകൊണ്ട് സിനിമ കണ്ടിട്ടും അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല! എന്തൊരു മഹാത്ഭുതം! തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹം ഇന്‍വിസിബിള്‍ മോഡിലായിരിക്കും പോയത്.
ഇനിയും സ്വന്തം സിനിമ കാണാന്‍ അദ്ദേഹത്തിന് സീറ്റ് കിട്ടാതെ പോകട്ടേ. അദ്ദേഹത്തിന്റെ മറ്റു മിക്ക സിനിമകളും ഇരിക്കാന്‍ ധാരാളം സീറ്റുകള്‍ ഒഴിവ് വരുന്ന വിധത്തിലാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാറ്. അത്തരം സിനിമകളും അദ്ദേഹം സീറ്റിലിരിക്കാതെ രണ്ടര മണിക്കൂര്‍ നിന്നു കണ്ടു നോക്കണം. ശയനപ്രദര്ശനം പോലെ ആഗ്രഹസിദ്ധിക്കായി രണ്ടര മണിക്കൂര്‍ നില്പ് പരീക്ഷിക്കുന്നത് ഫലിച്ചെന്നുവരും. ചിലപ്പോള്‍ ആ പടങ്ങളും സൂപ്പര്ഹിറ്റായെന്നും വരും. തിയേറ്ററുകളില്‍ ആളില്ലാത്തതിനാല്‍ ഏതായാലും ഇന്‍വിസിബിള്‍ മോഡില്‍ പോകേണ്ട ആവശ്യം വരില്ല.