മാറിടം വലുതാക്കാന്‍ മംമ്തയെ കിട്ടില്ല

ഇല്ലാത്തതൊന്നും ഉണ്ടെന്നു വരുത്താന്‍ തനിക്ക് താത്പര്യമില്ലെന്നാണ് മംമ്ത പറയുന്നത്. ഉള്ളതൊക്കെ പ്രദര്‍ശിപ്പിക്കാന്‍ മടിയില്ലെന്ന് മലയാളത്തില്‍ തന്നെ മംമ്ത വ്യക്തമാക്കിയതാണ്. എന്തിനും പോന്നവളെന്നാണ് ലങ്കയിലെ പ്രകടനം കണ്ട് പലരും പറഞ്ഞത്.
ഉള്ളതൊക്കെ വച്ച് എന്തും കാട്ടാന്‍ തയ്യാറായാണ് മംമ്ത തമിഴിലേക്കു പറന്നത്. ചിലപ്പതികാരത്തില്‍ നായകന്‍ വിശാലിനൊപ്പം ഇറുകിയ വസ്ത്രത്തില്‍ ഇഴുകിച്ചേര്‍ന്നും വികാരതീക്ഷ്ണമായ നോട്ടങ്ങള്‍ കൊണ്ട് പ്രേക്ഷകന്റെ സിരകളില്‍ തീ കോരിയിട്ടും മംമ്ത മേനി പ്രദര്‍ശനത്തോട് തനിക്ക് അങ്ങേയറ്റം മമതയാണെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ അതുകൊണ്ടൊന്നും സംഗതി ക്ലിക്കായില്ല. മറ്റൊരു നയന്‍താരയാവാമെന്ന് മോഹിച്ച് തമിഴിലെത്തിയ മംമ്തക്ക് അവസരങ്ങള്‍ക്ക് പഞ്ഞമായി.
മാറിടം വലുതാക്കിയതു കൊണ്ടു മാത്രം കാര്യങ്ങള്‍ ശരിയാവുമെന്ന തോന്നലില്ലാത്തതു കൊണ്ടാവാം അതിന് താനില്ലെന്ന് മംമ്ത തുറന്നടിച്ചത്. എങ്കിലും തമിഴിലും തെലുങ്കിലും പ്രേക്ഷകര്‍ തന്റെ മേനി നോക്കി നുണയുന്ന ഒരു ദിവസം വരുമെന്ന് തന്നെയാണ് മംമ്തയുടെ പ്രതീക്ഷ.


Click it and Unblock the Notifications