സിമ്രാന്‍ ആരാധകരെ നിരാശപ്പെടുത്തി
നായിക സിമ്രാനാണെന്നതു കൊണ്ടുമാത്രം തമിഴ് ചിത്രം കാണാനെത്തുന്ന ആരാധകരുണ്ടായിരുന്നു കുറച്ചു കാലം മുമ്പ്. വിവാഹത്തോടെ സിമ്രാന്‍ അത്തരം ആരാധകരെ നിരാശപ്പെടുത്തി.
മഹത്തായ അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിച്ചല്ല ആരാധകര്‍ വെള്ളിത്തിരയിലെ സിമ്രാനെ കാണാനെത്തുന്നത്. മാംസളമായ ദേഹകാന്തിയിലേക്ക് കണ്ണ് പായിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും വിധം ഇത്തിരിപോന്ന ഉടുപ്പില്‍ ഉടല്‍വടിവിന്റെ സുന്ദരകാഴ്ചകളൊരുക്കുന്ന സിമ്രാന്‍ നല്‍കുന്ന നയനാനന്ദത്തിന് വേണ്ടി മാത്രമാണ് അവര്‍ പണം മുടക്കി സിമ്രാന്‍ ചിത്രം കാണാനെത്തുന്നത്.
സിമ്രാന്‍ വിവാഹിതയായതോടെ ആരാധകര്‍ നിരാശ മാറ്റാന്‍ നയന്‍താരയുടെയും മറ്റും ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. അതിനിടയിലാണ് സിമ്രാന്‍ മലയാളത്തില്‍ അഭിനയിക്കാനെത്തിയത്. ആരാധകരില്‍ പുതിയ പ്രതീക്ഷകളുണര്‍ന്നു.
അഭിനയിക്കുന്നത് മലയാളത്തിലാണെങ്കിലും വേണ്ടതു നല്‍കുന്ന കാര്യത്തില്‍ സിമ്രാന്‍ ഒട്ടും മോശക്കാരിയല്ലെന്ന് ആരാധകര്‍ക്ക് അനുഭവമുണ്ട്. മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തില്‍ ഗാനരംഗങ്ങളില്‍ കാണിക്കാവുന്നതൊക്കെ കാട്ടാന്‍ സിമ്രാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ദ്രപ്രസ്ഥ രംഗങ്ങളുടെ ഓര്‍മകള്‍ അയവിറക്കിയാണ് ആരാധകര്‍ സിമ്രാന്റെ ഹാര്ട്ട് ബീറ്റ്സ് കാണാനെത്തിയത്. തങ്ങളുടെ ഹാര്‍ട്ട്ബീറ്റ്സ് കൂട്ടുന്നതൊക്കെ പുതിയ ചിത്രത്തിലുണ്ടാവുമെന്ന പ്രതീക്ഷയോടെ.
പക്ഷേ ഹാര്‍ട്ട്ബീറ്റ്സില്‍ പ്രതീക്ഷിച്ചതൊന്നും ഉണ്ടായില്ല. ഒരു സിനിമയില്‍ ആദ്യമായി നേരാംവണ്ണം തുണിയുടുത്ത് നില്‍ക്കുന്ന സിമ്രാനെയാണ് ഈ ചിത്രത്തില്‍ കണ്ടത്. ഒരു എയ് ഡ്സ് രോഗിയായാണ് സിമ്രാന്‍ അഭിനയിക്കുന്നത്. കടുത്ത ജീവിത മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം ഗാനരംഗത്തിലെങ്കിലും തങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പിച്ച് വസ്ത്രധാരണരീതിയില്‍ മാറ്റം വരുത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പക്ഷേ നിരാശ മാത്രം ബാക്കി.
ഫലമോ? ചിത്രമിറങ്ങി ഒരാഴ്ചയാപ്പോഴേക്കും പല തിയേറ്ററുകളിലും പ്രദര്‍ശനം മതിയാക്കി. ഹാര്‍ട്ട്ബീറ്റ്സ് നിര്‍മാതാവിന്റെ ഹാര്‍ട്ട് തകര്‍ത്തു. സിമ്രാന്‍ അഭിനയിച്ചു തകര്‍ത്താല്‍ സിനിമ കാണാനാളുണ്ടാവില്ലെന്ന് ആ നിര്‍മാതാവിന് മനസിലായത് പോക്കറ്റില്‍ നിന്ന് ഏതാനും കോടികള്‍ ഒഴുകിപ്പോയപ്പോള്‍ മാത്രമാണ്.


Click it and Unblock the Notifications