നടിയായാല്‍ ഗുരു വേണം
ലോഹിതദാസുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോള്‍ മീര ജാസ്മിന്‍ പറഞ്ഞത് താനും ലോഹിതദാസുമായി ഗുരുശിഷ്യ ബന്ധമാണുള്ളതെന്നാണ്. ഗുരുവിന് ശിഷ്യയെ എവിടെ വച്ചും കാണാം. വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നത് സാമ്പ്രദായിക ശൈലിയില്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പാടില്ല. റിസോര്‍ട്ടുകളില്‍ വച്ചും ക്ഷേത്ര സന്ദര്‍ശനത്തിനായുള്ള യാത്രകളിലുമൊക്കെ വിജ്ഞാന ദാഹം തീര്‍ക്കാമല്ലോ.
മീരക്ക് ഗുരുവാകാമെങ്കില്‍ മീരയുടെ ജൂനിയറായി സിനിമയിലെത്തിയ ഭാവനയ്ക്കും ഗുരു വേണമല്ലോ. സിനിമയില്‍ എന്തെല്ലാം കാര്യങ്ങള്‍ പಠിക്കാനിരിക്കുന്നു. അതിനായി ഗുരുക്കന്‍മാരുണ്ടാവുന്നത് അത്യുത്തമം.
ആര്യ എന്ന ചിത്രത്തിലാണ് മാധവനും ഭാവനയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ആ ചിത്രം എട്ടുനിലയില്‍ പൊട്ടി. അതുകൊണ്ടൊന്നും ഇനി ഭാവനയെ നായികയാക്കേണ്ടെന്ന് മാധവന്‍ തീരുമാനിച്ചില്ല. അല്ലെങ്കിലും നായികക്ക് ഒരു സിനിമ വിജയിക്കുന്നതിലും പരാജയപ്പെടുന്നതിലും എന്തുകാര്യം?
വാഴ്ത്തുക്കള്‍ എന്ന മാധവന്റെ പുതിയ ചിത്രത്തില്‍ ഭാവനയാണ് നായിക. ഈ ചിത്രത്തിലും ഇരുവരും ഒരുമിച്ചതോടെ ഇരുവരും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്ന് ഗോസിപ്പുകള്‍ പരന്നു.
ഭാവന അതൊന്നും നിഷേധിക്കാന്‍ പോയില്ല. പക്ഷേ ആ ബന്ധത്തെ ഭാവന നിര്‍വചിച്ചു. ഇരുവരും തമ്മിലുള്ളത് ഗുരു ശിഷ്യ ബന്ധമാണ്. ഭാവനയെഗുരു തമിഴ് പಠിപ്പിക്കുന്നത് മാധവനാണത്രെ. വേറെ എന്തൊക്കെ ഗുരുമുഖത്തു നിന്ന് പಠിക്കുന്നുണ്ടെന്ന് ഭാവന വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications