twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോമഡി മതിയായി, വീണ്ടും കുറ്റാന്വേഷണം

    By Super
    |

    ഏത് നടനും ഇടയ്ക്കിടെ എന്തെങ്കിലുമൊരു വ്യത്യസ്തത പരീക്ഷിക്കണമല്ലോ.. തോക്കു പിടുത്തവും മസിലുപിടുത്തവും മടുത്താണ് സുരേഷ് ഗോപി കിച്ചാമണി എംബിഎയില്‍ കോമഡി ചെയ്തു നോക്കിയത്. പക്ഷേ ഒരു ഫലവും കണ്ടില്ല. കോമഡി ചെയ്യാന്‍ ശ്രമിക്കുമ്പോഴും മസില്‍പിടുത്തത്തിന് യാതൊരു അയവും കണ്ടില്ല.

    കിച്ചാമണി എംബിഎ സുരേഷ് ഗോപിയുടെ പരാജയങ്ങളുടെ പട്ടികയിലേക്ക് പതിച്ചു. തനിക്കു പറ്റിയ പണിയല്ല ആളുകളെ ചിരിപ്പിക്കുന്നതെന്ന് സുരേഷ് ഗോപിക്ക് ബോധ്യമായി. തനിക്കു പറ്റിയ ഒരേയൊരു പണി പൊലീസ് ഓഫീസറുടെ വേഷത്തില്‍ കവിള്‍ വിറപ്പിച്ച് നെടുങ്കന്‍ ഡയലോഗുകള്‍ കാച്ചുകയും തോക്കിന്റെ അറ്റം നിര്‍മാതാവിന്റെ നേര്‍ക്ക് ചൂണ്ടുകയും ചെയ്യുകയെന്നതാണെന്ന് അദ്ദേഹത്തിന് പൂര്‍ണബോധ്യം വന്നിട്ടുമുണ്ട്.

    കിച്ചാമണിക്കു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളിലും തോക്ക് ചൂണ്ടിയോ ചൂണ്ടാതെയോ അലറുന്ന സൂപ്പര്‍താരത്തെ കാണാം. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ബൂട്ട്, സിബിഐ ഫ്രം ദില്ലി എന്നിങ്ങനെയാണ് ചിത്രങ്ങളുടെ പേരുകള്‍. പടം വിജയിച്ചാലും ഇല്ലെങ്കിലും പ്രതിഫലം കിട്ടിയാല്‍ എന്തു സിനിമയും ചെയ്യുമെന്നൊരു ലൈനാണ് ഷാജി കൈലാസ് ഈയിടെയായി എത്തിച്ചേര്‍ന്നിരിക്കുന്നത്. അത്തരമൊരു ലൈനിന് സുരേഷ് ഗോപി സിനിമയുടെ ഭാവിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലല്ലോ.

    വ്യത്യസ്തതയ്ക്കായി കിച്ചാമണി കളിച്ചുനോക്കിയപ്പോള്‍ നിര്‍മാതാവിന് നേരിട്ടത് ദുരന്തമാണ്. അപ്പോള്‍ പിന്നെ വീണ്ടും തോക്കു പിടിച്ചും കുറ്റമന്വേഷിച്ചും പ്രേക്ഷകരെ പീഡിപ്പിക്കുക തന്നെ. എത്രകാലം സുരേഷ് ഗോപി ഈ കലാപരിപാടി തുടരും?

    Read more about: suresh gopi cbi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X