twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാര്‍ത്തിക തിരുന്നാളില്‍ ജനിച്ച ഭയങ്കരന്‍

    By Staff
    |

    മുപ്പതു വയസാവുമ്പോഴേക്കും കരാട്ടെയിലും കളരിയിലും നൃത്തത്തിലുമൊക്കെ വല്ലഭനായി തീര്‍ന്ന നായകന്‍മാരെ താന്‍ അവതരിപ്പിച്ചിട്ടില്ലെന്ന് അല്പമൊരു പരിഹാസത്തോടെ മുമ്പൊരിക്കല്‍ ജയറാമാണ് പറഞ്ഞത്. (അത്തരമൊരു വേഷം കിട്ടിയാല്‍ ജയറാം വേണ്ടെന്നു വയ്ക്കുമോയെന്നത് മറ്റൊരു കാര്യം) മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കെട്ടിയാടിയ ചില നായകവേഷങ്ങളെയാണ് ജയറാം ഇങ്ങനെ പരിഹസിച്ചത്.

    ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലുള്ള ഇത്തരം കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ പലകുറി കണ്ടിട്ടുണ്ട്. സംഗീതത്തിലും സംഘട്ടനത്തിലും അഗ്രഗണ്യന്‍മാരായ നായകന്‍മാര്‍‍ നമ്മുടെ പ്രേക്ഷകര്‍ക്ക് പരിചിതരാണ്. പക്ഷേ കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം ഇവരെയൊക്കെ കടത്തിവെട്ടും. നീട്ടിവളര്‍ത്തിയ മുടിയും കഴുത്തില്‍ വെള്ളിമാലയും കണ്ണടയുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന കാര്‍ത്തികേയനോളം പോന്ന വമ്പന്‍മാര്‍ ലോകസിനിമയില്‍ തന്നെ അപൂര്‍വമായിരിക്കും.

    ക്ഷത്രിയനാണ് ഇദ്ദേഹം. (ആറാം തമ്പുരാന്‍, നരസിംഹം സ്റ്റൈലില്‍ കഥയുടെ പോക്ക് ഇപ്പോഴെ നമുക്ക് ഊഹിക്കാം.) അവിവാഹിതനാണ്. മുപ്പതു കടന്നിട്ടില്ല നമ്മുടെ നായകനെന്ന് ഇതില്‍ നിന്ന ഊഹിക്കാമല്ലോ.

    ക്ഷത്രിയനാവുമ്പോള്‍ കഥകളി ഭ്രാന്തുമുണ്ടാവും. അത് ജന്മസിദ്ധമായി കിട്ടിയ ഒരു കമ്പം. കാര്‍ത്തികേയന്‍ എന്ന മഹാന്‍ കെവയ്ക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയണം. ഫ്ലൈയിംഗ് ക്ലബ്ബിലെ പരിശീലകനാണ്. പരിശീലന ജോലി മടുക്കുമ്പോള്‍ ഡോക്യുമെന്ററികള്‍ പിടിക്കാനിറങ്ങും. ഡോക്യുമെന്ററിയും ഫ്ലൈയിംഗും പോരാഞ്ഞ് മാജിക്ക് കാണിച്ചും ഇദ്ദേഹം ആളുകളെ വലച്ചു. പുരാവസ്തു ഗവേഷണകന്‍ കൂടിയാ ഇദ്ദേഹം അഗതികള്‍ക്ക് ആശ്വാസമായി എത്താറുണ്ട്. അതിന് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന വഴി ഇതാണ്- മനശാന്തി കിട്ടാനായി എത്തുന്ന നിരാലംബര്‍ക്കായി കരിസ്മാറ്റിക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ അദ്ദേഹം ഗിറ്റാര്‍ വായിക്കും!

    അടുത്ത പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X