twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നു പോ മോനേ, പ്രേക്ഷകാ...

    By Staff
    |

    യഥാര്‍ത്ഥത്തില്‍ ഇതിലേതാണ് കാര്‍ത്തികേയന്‍? ഇതൊന്നുമല്ല കാര്‍ത്തികേയന്‍ എന്നാണ് ഉത്തരം. മനസിലും ആത്മാവിലും അതൊന്നുമല്ലാത്തെ മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതിലും കാര്‍ത്തികേയന്‍ ഒരു എഞ്ചിനീയറാണ്. വെറുമൊരു എഞ്ചിനീയറല്ല. ഐഐടിയില്‍ നിന്ന് ബിരുദവും ഇംഗ്ലണ്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഹൈഡ്രോ ഇലക്ട്രിക് എ‍ഞ്ചിനീയറായ അതിബുദ്ധിമാനാണ് ഇദ്ദേഹം. ഇദ്ദേഹം ഹൈഡ്രോ ഇലക്ട്രിക് എഞ്ചിനീയറായത് ഈ നാടിന് വേണ്ടി ചിലതൊക്കെ ചെയ്തുകളയുമെന്നുറച്ചു തന്നെയാണ്. നമ്മുടെ നാട്ടിലെ കാലഹരണപ്പെട്ടു തുടങ്ങിയ ജലവൈദ്യുത പദ്ധതികളും അണക്കെട്ടുകളും ചെലവു കുറഞ്ഞ ഭാരതീയമായ സാങ്കേതികവിദ്യയില്‍ (അതെന്തു സാങ്കേതിക വിദ്യയെന്ന് ചോദിക്കരുത്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന് അത്തരം ചോദ്യങ്ങളൊന്നും ഇഷ്ടമല്ല) അപ്ഗ്രേഡ് ചെയ്യാനുള്ള സമഗ്രമായൊരു പദ്ധതി തയ്യാറാക്കി അതു നടപ്പിലാക്കുക എന്ന സ്വപ്നം ഇഷ്ടമുള്ളപ്പോഴൊക്കെ ഉറക്കത്തില്‍ കാണുന്നവനാണ് കാര്‍ത്തികേയന്‍.

    ഇത്രയൊക്കെ ഭയങ്കരനായ കാര്‍ത്തികേയന്‍ പിതൃശാപം കാരണം വലഞ്ഞിരിക്കുകയാണ്. അകാല മരണത്തിന്റെ ശാപം അദ്ദേഹത്തെ പിന്തുടരുകയാണത്രെ. അപകടങ്ങള്‍ അദ്ദേഹത്തിനു പിന്നാലെയുണ്ട്. മരണവുമായി ഒരു കൈകൊട്ടികളി നടത്തിക്കൊണ്ടിരിക്കുകയാണ് മാന്യദേഹം ഇപ്പോള്‍. മുപ്പതു തികയാത്ത നായകന്‍ ഇതിനകം നാല് വിമാനാപകടങ്ങളില്‍ പെട്ടു. കത്തിക്കരിഞ്ഞ വിമാനങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും ടിയാന്‍ തോളും ചെരിച്ച് സ്ലോ മോഷനില് എണീറ്റുവന്നു. ഒന്നു കണ്ണിറുക്കി ചിരിച്ച് നായകന്‍ പറയുന്നു- ഒന്നു പോ മോനേ പ്രേക്ഷകാ...

    വാഹനാപകടങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. എത്ര വാഹനാപകങ്ങളില്‍ പെട്ടെന്ന് നായക കേസരിക്കു തന്നെ ഓര്‍മയില്ല. എങ്കിലും തിരക്കഥാകൃത്ത് അത് കൃത്യമായി എണ്ണിവച്ചിട്ടുണ്ട്- ഇരുപത്തിനാല്. കടിക്കാന്‍ കാര്‍ത്തികേയനെവിടെ എന്ന് ചോദിച്ചു നടക്കുന്ന ഉഗ്രസര്‍പ്പങ്ങള്‍ക്കിടയിലാണ് ഭവാന്റെ ജീവിതം. ഒമ്പതു തവണയാണ് അദ്ദേഹത്തെ പാമ്പു കടിച്ചത്. അതിലൊരു തവണ സാക്ഷാല്‍ രാജവെമ്പാല തന്നെയാണ് കടിച്ചത്. എന്നിട്ടും അദ്ദേഹത്തിനൊന്നും സംഭവിച്ചില്ല. (കടിച്ച രാജവെമ്പാല ചത്തുവെന്ന് തിരക്കഥയില്‍ എഴുതിപ്പിടിപ്പിക്കണോയെന്ന സംശയത്തിലാണ് തിരക്കഥാകൃത്ത്. )

    ഇടിമിന്നലേറ്റത് പതിനേഴു തവണയാണ്. തീവണ്ടി അപകടത്തില്‍ രണ്ടു തവണ പെട്ടു. ( നായകന്‍ തീവണ്ടിയില്‍ സ‍ഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിമാനത്തിലാണ് സ‍ഞ്ചരിക്കാറുള്ളത് എന്നതു കൊണ്ടാണ് തീവണ്ടി അപകടങ്ങളുടെ എണ്ണം കുറഞ്ഞുപോയത്.) മൂന്നു തവണ ബോട്ടപകടത്തില്‍ പെട്ടു. പിതൃക്കള്‍ ശപിക്കപ്പെട്ടവനെ കൊല്ലാനായി മാരകരോഗങ്ങളുടെ വൈറസുകളെ അയച്ചെങ്കിലും നായകന് ഒന്നും സംഭവിച്ചില്ല. മാരകരോഗങ്ങളും ഭക്ഷ്യവിഷ ബാധയും എത്ര തവണ പിടിപ്പെട്ടുവെന്ന കാര്യം എണ്ണിവയ്ക്കാന്‍ പോലും തിരക്കഥാകാരന് കഴിഞ്ഞിട്ടില്ല. ഹോ! ഭയങ്കരം!!

    അടുത്ത പേജ്-

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X