twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അല്ല പിന്നെ, സവാരിഗിരിഗിരി....

    By Staff
    |

    പിതൃശാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ മഹാക്ഷേത്രങ്ങള്‍ ദര്‍ശിക്കാന്‍ ജ്യോതിഷികള്‍ നായകകേസരിയോട് നിര്‍ദേശിച്ചു. അങ്ങനെ അദ്ദേഹം സന്ദര്‍ശിക്കാത്ത ക്ഷേത്രങ്ങളില്ല. കസവുകരയുള്ള മുണ്ടുടുത്തതിനാല്‍ നായകന്‍ ഹൈന്ദവ വര്‍ഗീയ വാദിയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ മുമ്പു കേട്ടിട്ടുള്ളതിനാല്‍ പുതിയ നായകന്‍ തീര്‍ത്തും മതേതര വാദിയാണ്. പിതൃശാപം അകറ്റാന്‍ മഹാക്ഷേത്രങ്ങള്‍ക്കു പുറമെ അജ്മീറിലെയും ലക്നൗവിലെയും മുസ്ലിം ദേവാലയങ്ങളും വേളാങ്കണ്ണി മുതല്‍ നേപ്പാള്‍ വരെയുള്ള ക്രൈസ്തവ ദേവാലയങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചു. എന്നിട്ടും രക്ഷ കിട്ടിയില്ല.

    അങ്ങനെയാണ് അദ്ദേഹം കഠിനമായ കര്‍മങ്ങള്‍ ചെയ്ത് ക്ഷത്രിയജീവിതം നയിക്കാന്‍ തുടങ്ങിയത്. അപകടങ്ങള്‍ക്ക് സാധ്യതയുള്ള കര്‍മങ്ങള്‍ ചെയ്തുതുടങ്ങിയതോടെ അപകടങ്ങളും മഹാരോഗങ്ങളും കാര്‍ത്തികേയനില്‍ നിന്നും അകന്നു തുടങ്ങി! അപകടകരമായ കര്‍മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ടിയാന്റെ വക ഒരു വിശദീകരണവുമുണ്ട്- അടിച്ചുതളിക്കാരിയുടെ വീട്ടില്‍ ഒളിസേവക്ക് പോവുമ്പോള്‍ കരിമൂര്‍ഖന്‍ കൊത്തിപ്പോകുന്നതിനേക്കാള്‍ നല്ലത് വീരമൃത്യുവല്ലേ?

    നമ്മുടെ നായകന് പാമ്പു കടിയേറ്റത് എങ്ങനെയാണെന്ന് മനസിലായില്ലേ? ഹൈഡ്രോ ഇലക്ട്രിക്കല്‍ എഞ്ചിനീയറും ഫ്ലൈയിംഗ് ക്ലബ്ബിലെ പരിശീലകനും ഗിറ്റാറിസ്റ്റും മജീഷ്യനും...എന്തൊക്കെ പുകിലുകളായിരുന്നു. അടിച്ചുതളിക്കാരിയുടെ വീട്ടില്‍ ഒളിസേവക്ക് പോവുമ്പോള്‍ പാമ്പുകടിയേറ്റ വീരക്ഷത്രിയനാണ് നമ്മുടെയീ നായകന്‍. പിതൃശാപമേറ്റാലും നായകനുമില്ലേ മജ്ജയും മാംസവും. അല്ല പിന്നെ, സവാരിഗിരിഗിരി....

    കര്‍മനിരതനായ ഇദ്ദേഹം പാമ്പു കടിയേറ്റ കാലും വച്ച് നടക്കാന്‍ കഴിയാത്തതിനാല്‍ ഒളിസേവക്ക് കാറില്‍ പോകുമ്പോഴായിരിക്കും വീണ്ടും അപകടമുണ്ടായത്. പിതൃക്കളുടെ ഒരു കാര്യം നോക്കണേ. നായകനെ ഒളിസേവക്ക് പോകാന്‍ പോലും സമ്മതിക്കില്ലെന്ന് വച്ചാല്‍......

    മുന്‍ പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X