പ്രണയക്കഥ സത്യമല്ലെന്ന് ഭാവന
തെലുങ്ക് താരം നിതിനുമായി താന്‍ പ്രണയത്തിലാണെന്നുള്ള രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തെന്നിന്ത്യന്‍ താരം ഭാവന.
ഞങ്ങള്‍നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. സ്‌ക്രീനില്‍ കാണുമ്പോഴുള്ള ചേര്‍ച്ചകൊണ്ടാണ് പ്രേക്ഷകര്‍ ഇത്തരം സംശയങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഇതുവരെയും ഞങ്ങള്‍തമ്മില്‍ അത്തരത്തിലൊരു ബന്ധമില്ല. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ അതിരുകടക്കാറുണ്ട്. എന്നെ സംബന്ധിച്ച് അത്തരമൊരു കാര്യമാണിത്- ഭാവന പറഞ്ഞു.
ഇരുവരും തമ്മിലുള്ള പ്രണയവാര്‍ത്ത ഹീറോയെന്ന പുതിയ ചിത്രത്തിന്റെ അണിയറക്കാര്‍ ഒരുക്കിയ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അല്ല ഭാവന നിതിനെതന്നെയാണ് വിവാഹം ചെയ്യുകയെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതേവരെ ഇതിനോടൊന്നും ഭാവന പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ വിവാഹം കഴിഞ്ഞുവെന്നുവരെ വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെയാണ് ഇനി ഇതിങ്ങനെ വിട്ടാല്‍പ്പറ്റില്ലെന്ന് ഭാവനയ്‌ക്ക് ബോധമുദിച്ചത്. വിനയ് ക്കൊപ്പം അഭിനയിച്ച ജയംകൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് ഭാവന.
ഇതില്‍ ദാവണിയൊക്കെ ചുറ്റി തനി നാടന്‍ പെണ്ണായാണത്രേ താരം അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം തമിഴകത്തെ തന്റെ ഇമേജ് മാറ്റിമറിയ്‌ക്കുമെന്നാണ് ഭാവന പറയുന്നത്.
ജയം കൊണ്ടേനില്‍ വനയ് ആണ് ഭാവനയുടെ നായകനായി എത്തുന്നത്. കൊച്ചിന്‍ ഹനീഫയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജ്യോതി ഫിലിംസിന് വേണ്ടി സത്യജോഷി ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന ചിത്രം ആര്‍. കണ്ണനാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. വിദ്യാസാഗറിന്റേതാണ് സംഗീതം.


Click it and Unblock the Notifications











