»   » ദീപികയും അസിനും പിണക്കത്തില്‍!

ദീപികയും അസിനും പിണക്കത്തില്‍!

Posted By: Staff
Subscribe to Filmibeat Malayalam
Deepika and Asin
ചലച്ചിത്രലോകത്ത് സൗഹൃദം പ്രണയം ഇതെല്ലാം പലപ്പോഴും നൈമിഷികമാണ്, ഇന്ന് കയ്യും കോര്‍ത്ത് നടന്നവര്‍ നാളെ കണ്ടാല്‍ കണ്ടഭാവം നടിക്കണമെന്നില്ല. അതുപോലെയാണ് ഇപ്പോള്‍ ദീപിക പദുകോണിന്റെയും അസിന്റെയും കാര്യം.

രണ്ടുപേരും നല്ല കൂട്ടുകാരായിരുന്നു. പൊതുപരിപാടികള്‍ക്കെല്ലാം പോകുമ്പോള്‍ സംസാരവും ഒന്നിച്ചിരിപ്പും എന്നുവേണ്ട രണ്ടുപേരുടെയും സൗഹൃദത്തെക്കുറിച്ച് വാര്‍ത്തകള്‍വരെ ഉണ്ടായി. എന്നാല്‍ ഇപ്പോഴിതാ കഥയാകെ മാറി. രണ്ടുപേരും പിണക്കത്തിലായി.

കാര്യം മറ്റൊന്നുമല്ല പതിവുപോലെ കരിയറിലെ പോരുതന്നെ. അനീസ് ബസീമിന്റെ പേരിടാത്ത ചിത്രത്തിലെ താരനിര പ്രഖ്യാരപിച്ചതോടെയാണ് ഇരുവരും ശത്രുക്കളായത്. ചിത്രത്തില്‍ സല്‍മാന്റെ നായികയായി അഭിനയിക്കാന്‍ ബസീം ആദ്യം സമീപിച്ചത് ദീപികയെയായിരുന്നു.

ന്നാല്‍ അവസാന നിമിഷം നായികയായി അസിനെ തിരഞ്ഞെടുത്തു, മാത്രവുമല്ല അസിന്‍ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതുതന്നെയാണ് ദീപികയെ ചൊടിപ്പിച്ചത്. ആദ്യം അനീസ് ഇക്കാര്യം പറഞ്ഞപ്പോള്‍ ദീപിക ഡേറ്റില്ലെന്ന് പറഞ്ഞിരുന്നുവത്രേ തുടര്‍ന്നാണ് അസിനെ സമീപിച്ചത്.

എന്നാല്‍ അസിനെ നായികയാക്കിയത് ദീപികയ്ക്ക് പിടിച്ചില്ല, താമസിയാതെ അസിനുമായുള്ള സൗഹൃദം ദീപിക ഉപേക്ഷിക്കുകയും ചെയ്തു. അനീസ്, സല്‍മാന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച് കാത്തിരിക്കുകയായിരുന്നുവത്രേ ദീപിക, ആ സമയത്താണ് റോള്‍ അസിന്റെ കയ്യിലെത്തുന്നത്. ദീപിക ചൊടിച്ചില്ലെങ്കിലല്ലേ അതിശയമുള്ളുവെന്ന് ബോളിവുഡില്‍ പലരും ചോദിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos