ആരാധകക്കൂട്ടം നമിതയെ പേടിപ്പിച്ചു
നമിത എവിടെയുണ്ടോ അവിടെ ആള്‍ക്കൂട്ടവുമുണ്ടെന്ന കാര്യമുറപ്പാണ് തങ്ങളുടെ സ്വപ്‌ന സുന്ദരിയെ കണ്‍നിറയെ കാണാനും പറ്റിയാല്‍ ഒന്ന് തൊട്ട് തലോടാനുമൊക്കെയാണ് ഈ ആള്‍ക്കൂട്ടം ഗ്ലാമര്‍ സുന്ദരിയെ വിടാതെ പിന്തുടരുന്നത്.
പലപ്പോഴും ഇത്തരം ആരാധകര്‍ നമിതയെ ചെറുതായി പേടിപ്പിക്കാറുമുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. നമിതയുടെ ഏറ്റവും പുതിയ ചിത്രമായ ജഗന്‍മോഹിനിയുടെ രാമേശ്വരത്തെ ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവം.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മുറിയിലേക്ക് തിരിച്ചു പോകാനായി കാരവാനിലെത്തിയ താരം തിരിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഒരു കൂട്ടം നാട്ടുകാര്‍ വാഹനത്തെ വളഞ്ഞതായി മനസ്സിലാക്കിയത്.
നമിതയെ തൊട്ടടുത്ത് നിന്ന് കാണുകയായിരുന്നുവത്രേ ഇവരുടെ ഉദ്ദേശം. പറ്റുമെങ്കില്‍ വാഹനത്തിന് ഉള്ളില്‍ കയറാനും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പറയപ്പെടുന്നു.
എന്തായാലും ആള്‍ക്കൂട്ടത്തെ കണ്ട് ആദ്യമൊന്ന് വിറച്ചെങ്കിലും സംയമനം വീണ്ടെടുത്ത താരം പതുക്കെ വാഹനത്തിലേക്ക് തിരിച്ചു കയറി വാതിലടച്ചു രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് സെറ്റിലുണ്ടായിരുന്നവരെ ഫോണില്‍ വിളിച്ച് നമിത സഹായഭ്യമര്‍ഥിച്ചതിനെ തുടര്‍ന്നാണ് സംഭവം എല്ലാവരുമറിയുന്നത്.
യൂണിറ്റംഗങ്ങള്‍ സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ സ്ഥലം വിട്ടിരുന്നു. ആള്‍ക്കൂട്ടം തന്നെ വളഞ്ഞ കാര്യം നമിത തന്നെ പോലീസിലറിയിച്ചുവെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ താരത്തിന് വന്‍ സുരക്ഷാ സന്നാഹവും സെറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നെന്നും വാര്‍ത്തകളുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications