»   » കൈത്തണ്ടയിലെ പ്രഭുവിനെ മായ്ക്കാന്‍ നയന്‍സ്

കൈത്തണ്ടയിലെ പ്രഭുവിനെ മായ്ക്കാന്‍ നയന്‍സ്

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയും നയന്‍താരയും പിരിയാന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ ഗോസിപ്പുകള്‍ പരന്നു തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനിടെ പ്രഭുവിനെ വിവാഹം ചെയ്യാനായി മതം മാറി ഹിന്ദുവായ നയന്‍സ് വീണ്ടും ക്രിസ്ത്യാനിയാവാന്‍ തീരുമാനിച്ചുവെന്നും വാര്‍ത്ത വന്നു.

എന്തായാലും പ്രഭുവിന് വേണ്ടി അഭിനയം ഉപേക്ഷിയ്ക്കാന്‍ തീരുമാനിച്ച നയന്‍താര വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചു കഴിഞ്ഞു. പ്രഭുവിനെ ഓര്‍ത്ത് കണ്ണീരൊഴുക്കാന്‍ തനിയ്ക്ക് സമയമില്ലെന്ന തീരുമാനത്തിലാണ് നയന്‍സ്.

അതിനാല്‍ ചെയ്ത തെറ്റുകള്‍ തിരുത്താനുള്ള വ്യഗ്രതയിലാണ് അവര്‍. പ്രഭുവുമായുള്ള പ്രണയം അസ്ഥിയില്‍ പിടിച്ച സമയത്ത് കൈത്തണ്ടയില്‍ പ്രഭു എന്ന് നടി പച്ചകുത്തിയിരുന്നു.

ഇത് മായ്ച്ചു കളയാനാണ് നടിയുടെ ശ്രമം. മറ്റു പോംവഴികളൊന്നുമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയാവാനാണത്രേ നയന്‍സിന്റെ തീരുമാനം.

English summary
One of the most successful and controversial starlets of the modern times is Nayantara. While her career has been going great guns since start, her personal life has been rocky and filled with controversies. However, many thought that life was getting back to normal after the buzz about Nayan getting married to Prabhu Deva.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X