»   »  നിത്യയ്ക്ക് ജെനീലിയയോട് അസൂയ?

നിത്യയ്ക്ക് ജെനീലിയയോട് അസൂയ?

Posted By:
Subscribe to Filmibeat Malayalam
Nithya Menon
നടി നിത്യ മേനോന് ജനീലിയയോട് അസൂയ തോന്നേണ്ട കാര്യമെന്താണ്? സംഭവങ്ങളുടെ തുടക്കം ഉറുമിയെന്ന ചിത്രത്തിലൂടെയാണ്. നിത്യമേനോനും ജനീലിയയും നായികമാരായി അഭിനയിച്ച ചിത്രത്തില്‍ ഇരുവര്‍ക്കും നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് കിട്ടിയത്.

എന്നാല്‍ ജെനീലിയയുടെ അറയ്ക്കല്‍ ആയിഷയ്ക്ക് മുന്നില്‍ നിത്യയുടെ ചിറയ്ക്കല്‍ ബാല മങ്ങിപ്പോയെന്ന് ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയത്രേ. ഇക്കാര്യം നിത്യയും കേട്ടിട്ടുണ്ടാവണം. ഒരു നടിയ്ക്ക് മറ്റൊരു നടിയോട് ദേഷ്യം തോന്നാല്‍ ഇതില്‍പ്പരം മറ്റെന്തു വേണം?

എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യയോട് നിങ്ങള്‍ക്ക് ജെനീലിയയുമായി മുഖസാദൃശ്യം ഉണ്ടല്ലോ എന്ന് ചോദിച്ചു. നിത്യയ്ക്ക് ചോദ്യം തീരെ ദഹിച്ചില്ല. ജെനീലിയയുമായി എന്നെ താരതമ്യപ്പെടുത്തരുത്. ആ നടിയുമായി എനിയ്ക്ക് സാമ്യമുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നത് എനിയ്ക്ക് ഇഷ്ടമല്ല. അവരുമായല്ല മറ്റൊരു നടിയുമായും എന്നെ താരതമ്യപ്പെടുത്തരുതെന്നും നിത്യ പറഞ്ഞു.

എന്നാല്‍ അടുത്ത ഒരു ചോദ്യത്തോടെ നടിയുടെ മനസ്സിലിരുപ്പ് വ്യക്തമായി. നിങ്ങള്‍ക്ക് നടി സൗന്ദര്യയുമായും രൂപസാദൃശ്യമുണ്ടല്ലോ എന്നായിരുന്നു ചോദ്യം. അപ്പോള്‍ നിത്യയുടെ മുഖം തെളിഞ്ഞു.

സൗന്ദര്യ നല്ലൊരു അഭിനയ പ്രതിഭ തന്നെയായിരുന്നുവെന്നും അവരുമായി സാമ്യമുണ്ടെന്ന് പറയുന്നതില്‍ തനിയ്ക്ക് സന്തോഷമുണ്ടെന്നുമായിരുന്നു നിത്യയുടെ പ്രതികരണം. അതുകൊണ്ട് നടിമാരെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക അപ്രിയ താരതമ്യങ്ങള്‍ പാടില്ല.

English summary
Actress Nithya Menon said that she don't like to compare herself with Genelia.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam