»   » പ്രിയാമണിയുടെ പ്രണയം തരുണിനോട്‌

പ്രിയാമണിയുടെ പ്രണയം തരുണിനോട്‌

Subscribe to Filmibeat Malayalam
Priyamani to wed Tarun?
ഒടുവില്‍ പ്രിയാമണി തന്റെ പ്രണയം തുറന്നു പറയുന്നു. കഴിഞ്ഞ കുറെക്കാലമായി ഗോസിപ്പ്‌ കോളങ്ങളില്‍ പ്രിയയുടെ പേരിനൊപ്പം പറഞ്ഞു കേട്ട പൃഥ്വിരാജൊന്നുമല്ല പ്രണയ കഥയിലെ നായകന്‍.

തെലുങ്ക്‌ സിനിമയിലെ യുവതാരമായ തരുണ്‍ കുമാറാണ്‌ പ്രിയാമണിയുടെ മനം കവര്‍ന്ന സുന്ദരന്‍. തരുണുമായുള്ള പ്രണയം പ്രിയാമണി ശക്തമായി നിഷേധിച്ചതിന്‌ പിന്നാലെയാണ്‌ ഇരുവരും വിവാഹിതരാവാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്‌

2007ല്‍ പുറത്തിറങ്ങിയ നവസന്തം എന്ന തെലുങ്ക്‌ ചിത്രത്തില്‍ ഒന്നിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണത്രേ ഇരുവരും തമ്മിലുള്ള പ്രണയം. തരുണിന്റെ അമ്മ ഈ ബന്ധത്തെക്കുറിച്ച്‌ അറിയുകയും വിവാഹത്തിന്‌ സമ്മതം മൂളുകയും ചെയ്‌തതോടെയാണ്‌ കമിതാക്കള്‍ക്ക്‌ ഒന്നിയ്‌ക്കാനുള്ള വഴി തെളിഞ്ഞത്‌. ഇരുവരും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായാല്‍ വിവാഹം ഉണ്ടാകുമെന്നാണ്‌ കേള്‍ക്കുന്നത്‌.

മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ചെമ്പരത്തി ശോഭനയുടെ മകനാണ്‌ തരുണ്‍. മണിരത്‌നത്തിന്റെ അഞ്‌ജലിയില്‍ ബാലതാരമായി അഭിനയിച്ച തരുണിനെ പ്രേക്ഷകര്‍ മറക്കാന്‍ വഴിയില്ല. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത മൈ ഡിയര്‍ മുത്തച്ഛനിലും തരുണ്‍ അഭിനയിച്ചിരുന്നു.

ഫൈവ്‌ സ്റ്റാര്‍ റെസ്റ്റേറന്റുകളില്‍ വെച്ച്‌ ഇടയ്‌ക്കിടെയുള്ള കമിതാക്കളുടെ കണ്ടുമുട്ടല്‍ ഏറെ ഗോസിപ്പുകള്‍ക്ക്‌ വഴിമരുന്നിട്ടിരുന്നു. അടുത്തിടെ കാമുകിക്ക്‌ തരുണ്‍ സമ്മാനമായി ഒരു ലക്ഷ്വറി കാര്‍ സമ്മാനിച്ചതും വന്‍വാര്‍ത്തയായിരുന്നു.

തെലുങ്കിലെ യുവതാരങ്ങളില്‍ പ്രമുഖനായ തരുണിന്റെ പ്രണയം വാര്‍ത്തകളില്‍ നിറയുന്നത്‌ ഇതാദ്യമായല്ല. തനിക്കൊപ്പം അഭിനയിച്ചിരുന്ന ആരതി അഗര്‍വാളുമായി തരുണ്‍ പ്രണയത്തിലാണെന്ന്‌ നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ബന്ധം തകര്‍ന്നപ്പോള്‍ ആരതി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതും തരുണിനെ വിവാദങ്ങളില്‍ കുടുക്കിയിരുന്നു

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam