വീണ്ടും രേഖയും അമിതാബും കണ്ട്മുട്ടി

ഹാളിലെത്തിയ രേഖ കണ്ടത് ബച്ചന്‍ കുടുംബത്തെയാണ്. പിന്നെ വൈകിയില്ല. നേരെ ജയ ബച്ചന്റെ അടുത്തേയ്ക്ക് ചെന്നു രേഖ. ഇത് കണ്ട അഭിഷേക് ബച്ചനും ഐശ്വര്യ റായും നേരെ രേഖയുടെ അടുത്ത് ചെന്ന് അവരുമായി കുശലം പറഞ്ഞു. അമിതാഭിന്റെ അടുത്തേയ്ക്ക് പോകാനാണ് രേഖ അടുത്ത് തുനിഞ്ഞത്. പക്ഷേ അമിതാഭ് കുടുംബത്തോടൊപ്പം ഉണ്ടായില്ല. ജയ ബച്ചന്റെ അടുത്ത് രേഖ എത്തിയപ്പോള്‍ തന്നെ അമിതാഭ് അവിടുന്ന് വലിഞ്ഞിരുന്നു. മറ്റ് ബോളിവുഡിലെ പ്രശസ്തരെ കാണുകയായിരുന്നു അപ്പോള്‍ അമിതാഭ്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ അമിതാബിനെ അഭിനന്ദിയ്ക്കാനായി പലരും ചുറ്റും വളയുകയും ചെയ്തു. അതോടെ അമിതാബിനെ കാണാനുള്ള രേഖയുടെ അവസരം പാഴായി. രേഖയെ മുഖാമുഖം കാണാനുള്ള ചമ്മലില്‍ നിന്ന് അമിതാബ് രക്ഷപ്പെട്ടു.
ജയയുടെ അടുത്ത് രേഖ എത്തിയപ്പോള്‍ തന്നെ അഭിഷേക് രേഖയുമായി കുശലം പറയാന്‍ എത്തിയത് അമിതാഭിന് സ്ഥലം കാലിയാക്കാനുള്ള അവസരം ഒരുക്കിയതാണോ? എന്ന് കരുതുന്നതില്‍ തെറ്റില്ല.
രേഖയെകാണുമ്പോഴൊക്കെ അമിതാബ് ഒഴിഞ്ഞ് മാറുന്നുണ്ട്. പക്ഷേ എത്ര കാലം ഇങ്ങനെ ഒളിച്ച് നടക്കാനാവും.


Click it and Unblock the Notifications