»   » ശോഭനയുടെ വഴിയേ ഷംന കാസിമും?

ശോഭനയുടെ വഴിയേ ഷംന കാസിമും?

Posted By:
Subscribe to Filmibeat Malayalam
Shamna Kasim,
കണ്ണൂരില്‍ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് ചുവടു വച്ച ഷംന കാസിമിനു നേരെ ഭാഗ്യദേവത കണ്ണടച്ച മട്ടാണ്. അഭിനയിച്ച സിനിമകളെല്ലാം എട്ടു നിലയില്‍ പൊട്ടിയാല്‍ പിന്നെ ആ നടിയ്ക്ക് മലയാള സിനിമയില്‍ അപശകുനം എന്ന പേരു വീഴും.

മലയാളത്തില്‍ ഇത്തരത്തില്‍ ഭാഗ്യമില്ലാത്തവള്‍ എന്ന് മുദ്രകുത്തപ്പെട്ട പലനടികളും അന്യഭാഷയിലെത്തി കഴിവു തെളിയിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം. എന്തായാലും ഷംനയും അന്യഭാഷാചിത്രങ്ങളില്‍ തന്റെ ഭാഗ്യം പരീക്ഷിയ്ക്കാന്‍ മുതിര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം.

അന്യഭാഷകളില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി നമ്മുടെ നായകനടികള്‍ പരീക്ഷിക്കുന്ന സ്ഥിരം നമ്പറുകള്‍ ഷംനയും പയറ്റി നോക്കി. ആദ്യം എല്ലാ നിര്‍ഭാഗ്യത്തിനും കാരണമായ പേരങ്ങ് മാറ്റി പൂര്‍ണ്ണയെന്നാക്കി. പിന്നീടങ്ങോട്ട് ഒരു പരിധിയുമില്ലാത്ത ശരീരപ്രദര്‍ശനം നടത്തി.

എന്നിട്ടും രക്ഷയില്ലായെന്ന് കണ്ടപ്പോള്‍ നടി നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. അല്ലെങ്കിലും ഒരു പണിയില്‍ രക്ഷയില്ലെന്നു കണ്ടാല്‍ മറ്റൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ചല്ലേ പറ്റൂ. ചെറുപ്പം മുതലെ നൃത്തം അഭ്യസിച്ചിരുന്ന ഷംനയെന്ന പൂര്‍ണ്ണയ്ക്ക് നര്‍ത്തകിയാകണമെന്ന മോഹമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് ഓര്‍മ്മ വന്നതത്രേ.  ശോഭനയെ ഗുരുവായി സ്വീകരിച്ചിരിക്കുകയാണ് നടി.

സിനിമയില്‍ അമ്പേ പരാജയപ്പെട്ട ഷംനയ്ക്ക് അതിമോഹമൊന്നുമില്ല. ശോഭനയെ പോലൊരു നര്‍ത്തകിയായാല്‍ മാത്രം മതി.
എന്നാല്‍ നൃത്തത്തിന്റെ കാര്യത്തില്‍ മാത്രമാണോ നടി ശോഭനയുടെ പാത പിന്‍തുടരുന്നതെന്നാണ് ഇനി അറിയാനുള്ളത്.

ഒരു തമിഴ് നടനെ വിവാഹം കഴിയ്ക്കാന്‍ പോവുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഷംന ഇതേ പറ്റി ഒരക്ഷരവും മിണ്ടിയില്ല. ഇനി ശോഭനയെ പോലെ അവിവാഹിതയായി ഒരു കുട്ടിയേയും ദത്തെടുത്ത് ശേഷിച്ച കാലം കഴിച്ചു കൂട്ടാനാവുമോ താരത്തിന്റെ ഉദ്ദേശം?

English summary
Shamna Kasim sounds fine. Why did she have to change her name to Poorna?.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam