»   » വിന്ദുജ മേനോന്‍ തിരിച്ചെത്തും?

വിന്ദുജ മേനോന്‍ തിരിച്ചെത്തും?

Posted By:
Subscribe to Filmibeat Malayalam
Vinduja Menon
സിനിമാനടിയായിരിക്കുമ്പോള്‍ ജീവിതം വളരെ സുഖകരമാണ്. എല്ലാത്തിനും പരിചാരകര്‍, എവിടെ ചെന്നാലും സ്വീകരിയ്ക്കാന്‍ ആള്‍ക്കൂട്ടം ആകെ കൂടി ജീവിതം രസകരം. എന്നാല്‍ സിനിമയില്‍ നിന്ന് അകന്ന് കുട്ടിയും കുടുംബവുമായി കഴിയുമ്പോഴാണ് നടിമാര്‍ക്ക് ബോറടി തുടങ്ങുക. പോയകാലത്തെ ഓര്‍മ്മകള്‍ അയവിറക്കിയിരിക്കുക മാത്രമായിരിക്കും അവര്‍ക്കൊരു ആശ്വാസം.

അങ്ങനെയിരിക്കുമ്പോഴാണ് സംവിധായകര്‍ പ്രലോഭനങ്ങളുമായി പിന്നാലെ കൂടുന്നത്. ആദ്യമൊക്കെ പിന്‍വലിയുമെങ്കിലും പിന്നീട് മിക്ക നടിമാരും രണ്ടാം വരവിന് തയ്യാറാകും. വിന്ദുജയും അവരില്‍ നിന്ന് വ്യത്യസ്തയല്ല.

സിനിമയില്‍ അത്യാവശ്യം തിളങ്ങി പിന്നീട് കല്യാണം കഴിഞ്ഞ് കുട്ടിയും കുടുംബവുമായി സ്വസ്ഥമായി കഴിയുകയായിരുന്നു ഈ നടി. കമലദളം എന്ന ചിത്രത്തിലെ നായികാപദവി പോലും വേണ്ടെന്നു വച്ച ഈ നടിയ്ക്ക് എന്തൊ അടുത്ത കാലത്തായി ഒരു മനം മാറ്റം വന്നിരിയ്ക്കുന്നു.വീണ്ടും സിനിമയിലെത്തണം. മകള്‍ വലുതായി. ഇങ്ങനെ വെറുതെ വീട്ടില്‍ കുത്തിപ്പിടിച്ചിരുന്നിട്ടെന്തു കാര്യം? അറിയാവുന്ന പണി സിനിമാഭിനയമാണ്.

കല്യാണം കഴിഞ്ഞ എല്ലാവരും വീണ്ടും സിനിമയിലേയ്ക്കു മടങ്ങി വരുന്ന ഈ സമയത്ത് താന്‍ മാത്രമെന്തിന് മാറി നില്‍ക്കണമെന്നാണ് വിന്ദുജയുടെ ചോദ്യം. അതുകൊണ്ട് ഈ നടിയും തിരിച്ചുവരാനൊരുങ്ങുകയാണ്. അമ്മ വേഷമെങ്കില്‍ അമ്മ വേഷം. പ്രതിഫലം ഒരു പ്രശ്‌നമേയല്ല. നല്ല റോള്‍ ആയാല്‍ മാത്രം മതി. പവിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയത്തിക്കുട്ടിയായി അഭിനയിച്ച വിന്ദുജ രണ്ടാം വരവില്‍ നടന്റെ അമ്മയായി അഭിനയിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Actress Vinduja Menon returnes to Malayalam Film industry.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam