ആസിഫും റിമയും സുഹൃത്തുക്കള്‍ മാത്രമോ?

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമയുമായുള്ള ബന്ധത്തെ കുറിച്ച് ആസിഫ് വിശദീകരിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ മോഹിച്ചു നടന്ന കാലത്താണ് ഋതുവില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിയ്ക്കുന്നത്. ഷൂട്ടിങ് ആരംഭിയ്ക്കുന്നതിന് മുന്‍പ് തിരുവനന്തപുരത്ത് ഒരു ക്യാമ്പുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ ശ്യാം സാര്‍ പറഞ്ഞു നായിക നാളെയെത്തും തൃശ്ശൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ്.
പിറ്റേന്ന് റിമയെത്തി. പിന്നീട് ഒരാഴ്ചത്തെ അഭിനയക്കളരി. അവിടെ വച്ച് തന്നെ നല്ലൊരു സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ടായെന്ന് ആസിഫ് പറയുന്നു. പിന്നീട് ഋതുവിന്റെ ഷൂട്ടിങ് കഴിഞ്ഞും ആ സൗഹൃദം തുടര്‍ന്നു. റിമ എറണാകുളത്ത് വരുമ്പോഴെല്ലാം വിളിയ്ക്കും. നേരില്‍ കാണും.
അങ്ങനെ ഒരുമിച്ച് കളിച്ചു വളര്‍ന്ന സഹപാഠികളെ പോലുള്ള അടുപ്പമാണ് റിമയുമായി തനിയ്ക്കുള്ളതെന്ന് ആസിഫ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ചില രഹസ്യങ്ങളുണ്ട്. പുറത്താരോടും പറയരുതെന്ന് റിമ വിലക്കിയിരിക്കുന്ന ഒരു കാര്യവും ആസിഫ് അഭിമുഖത്തിനിടെ വെളിപ്പെടുത്തി.


Click it and Unblock the Notifications











