റിമയെ ചൊടിപ്പിക്കുന്ന രഹസ്യം

തന്റെ ആദ്യ ചിത്രമായ ഋതു പൂര്‍ത്തിയാക്കി കഴിഞ്ഞ് ഇനിയെന്തു ചെയ്യുമെന്ന് യാതൊരു ഐഡിയയുമില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍ റിമ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഋതു എന്ന ചിത്രം പൂര്‍ത്തിയായി.
സിനിമാനടനാണെന്ന പേരും വീണു. പക്ഷേ കയ്യില്‍ ആവശ്യത്തിന് പൈസയുമില്ല. സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം വരെ ബസിലാണ് യാത്ര ചെയ്തിരുന്നത്. ആളുകള്‍ ചോദിക്കും സിനിമാ നടന്‍ ബസിലാണോ യാത്ര ചെയ്യുന്നതെന്ന്.
സിനിമ പുറത്തിറങ്ങി കഴിഞ്ഞ് ബസില്‍ യാത്ര ചെയ്യാന്‍ കഴിയാതെയായി. വീട്ടിലാണെങ്കില്‍ സിനിമയെന്നു പറഞ്ഞാല്‍ പ്രശ്‌നമാവും. അതുകൊണ്ട് ഒരു പരിധിയില്‍ കൂടുതല്‍ പണം ചോദിക്കാനും കഴിയില്ല.
അങ്ങനെ ആകെ പ്രതിസന്ധിയിലായിരിക്കുന്ന കാലത്ത് റിമ തനിയ്ക്ക് ഒരുപാട് പൈസ തന്ന് സഹായിച്ചെന്ന് ആസിഫ്. അതൊന്നും താന്‍ ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. തിരിച്ച് കിട്ടില്ലെന്ന് റിമയ്ക്കും അറിയാം.
എന്നാല്‍ ഞാന്‍ നിനക്ക് പൈസ തന്ന കാര്യം ആരും അറിയരുതെന്ന് റിമ പറഞ്ഞിട്ടുണ്ടെന്ന് ചെറിയൊരു പേടിയോടെ ആസിഫ് പറഞ്ഞു. ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത് റിമയെ ചൊടിപ്പിക്കുമെന്ന് തീര്‍ച്ച. എന്തായാലും റിമ ഇതുവരെ തന്നോട് വഴക്കിട്ടിട്ടില്ല. അത് നന്‍മയുടെ നല്ലൊരു കെമിസ്ട്രി തങ്ങള്‍ തമ്മിലുള്ളതു കൊണ്ടാണെന്നും ആസിഫ്.
ആദ്യപേജില്‍
ആസിഫും റിമയും തമ്മിലെന്താണ്?


Click it and Unblock the Notifications











