»   » കാജല്‍ തെന്നിന്ത്യന്‍ സിനിമയെ തള്ളിപ്പറയുന്നോ?

കാജല്‍ തെന്നിന്ത്യന്‍ സിനിമയെ തള്ളിപ്പറയുന്നോ?

Posted By:
Subscribe to Filmibeat Malayalam
Kajal Agarwal
ഉയരങ്ങളിലേക്ക് കുതിയ്ക്കുമ്പോള്‍ വന്ന വഴി മറക്കുന്ന ഒരുപാടു പേരുണ്ട് സിനിമയില്‍. ഇക്കൂട്ടത്തിലേക്ക് കാജല്‍ അഗര്‍വാളിന്റെ പേരും ചേര്‍ക്കപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്ക് ബോളിവുഡില്‍ തുടക്കം കുറിച്ചെങ്കിലും കാജലിന് നടിയെന്ന വിലാസം ലഭിച്ചത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. 2005ല്‍ ക്യോന്‍ ഹോ ഗയാ നാ എന്ന സിനിമയിലൂടെയായിരുന്നു കാജലിന്റെ തുടക്കം. എന്നാല്‍ ഈ മുംബൈക്കാരിയ്ക്ക് ബോളിവുഡില്‍ തുടക്കം പിഴച്ചു. പിന്നീട് തെന്നിന്ത്യന്‍ സിനിമയാണ് കാജല്‍ എന്ന നടിയ്ക്ക് അവസരങ്ങള്‍ നല്‍കിയതും വളര്‍ത്തിയതും.

ചന്ദാമാമ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യ ഹിറ്റ് സ്വന്തമാക്കിയ കാജലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് കോളിവുഡിലെത്തിയപ്പോഴും തമിഴ് ജനത നടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇതിന്റെയൊക്കെ ബലത്തിലാണ് ബോളിവുഡില്‍ വീണ്ടും ഭാഗ്യം പരീക്ഷിയ്ക്കാന്‍ നടി ഒരുങ്ങിപ്പുറപ്പെട്ടത്.

തമിഴില്‍ സൂപ്പര്‍ഹിറ്റായ സിങ്കത്തിന്റെ റീമേക്കില്‍ അജയ് ദേവ്ഗണിന്റെ നായികയായാണ് കാജല്‍ ബോളിവുഡിലെ രണ്ടാമൂഴത്തിന് ഒരുങ്ങുന്നത്. ഇതിനിടെ നടി നടത്തി പ്രസ്താവനയാണ് വിവാദമായത്. തന്നെ ഒരിയ്ക്കലും തെന്നിന്ത്യന്‍ നടിയായി കണക്കാക്കാനാവില്ലെന്നായിരുന്നു കാജലിന്റെ ഡയലോഗ്. ഇത് കാജലിനൊപ്പം നേരത്തെ ജോലി ചെയ്തിട്ടുള്ള തെന്നിന്ത്യക്കാരായാകെ ആക്ഷേപിയ്ക്കുന്നതാണെന്നൊരു തോന്നാലണ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. വന്ന വഴി കാജല്‍ മറക്കരുതെന്നാണ് ഇവര്‍ നടിയെ ഉപദേശിയ്ക്കുന്നത്. ബോളിവുഡിന്റെ ഉയരങ്ങളിലെത്തുമ്പോള്‍ തെന്നിന്ത്യയെ തള്ളിപ്പറയുന്നത് നല്ലതിനല്ലെന്നും അവര്‍ പറയുന്നു.

എന്തായാലും കാജലിന്റെ വാക്കുകള്‍ ഏറ്റെടുത്ത ചില മാധ്യമങ്ങള്‍ നടി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ബോളിവുഡിലെത്തിയെങ്കിലും തമിഴില്‍ ചില പ്രൊജക്ടുകളില്‍ കാജല്‍ അഭിനയിക്കുന്നുണ്ട്. വിവാദങ്ങള്‍ നടിയുടെ സിനിമയെ ബാധിയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

English summary
Kajal Agarwal is now doing the Tamil remake of ‘Singam,’ that is titled ‘Singham’ where she is cast opposite Ajay Devghn is reported to have commented to a section of media that she has never considered herself a South Indian actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam