»   » പ്രണയത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് സെയ്ഫ്

പ്രണയത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് സെയ്ഫ്

Posted By:
Subscribe to Filmibeat Malayalam
Saif and Kareena
കുറച്ചുകാലമായി പുതിയ പ്രണയികളുടെ പിന്നാലെയായിരുന്നു ബോളിവുഡിലെ പാപ്പരാസിക്കൂട്ടങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും സെയ്ഫ് അലിഖാന്‍-കരീന എന്നിവരെപ്പോലെയുള്ള കമിതാക്കളുടെ പി്‌നനാലെ കൂടിയിരിക്കുകയാണ്.

സെയ്ഫും കരീനയും തമ്മിലുള്ള ബന്ധം അത്രസുഖത്തിലല്ലെന്നായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇവരുടെ കല്യാണം നീണ്ടുപോകുന്നത് ഈ പ്രശ്‌നം കൊണ്ടാണെന്നും എപ്പോള്‍ വേണമെങ്കിലും ഒരു ബ്രെയ്ക് അപ്പ് പ്രതീക്ഷിക്കാമെന്നുമാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ഇതിനെതിരെ സെയ്ഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആരാധകരും സ്‌നേഹിതരുമൊന്നും വിഷമിക്കേണ്ടെന്നും തനിയ്ക്കും കരീനയ്ക്കും ഇടയില്‍ യാതൊരു പ്രശ്‌നവും ഇല്ലന്നും താരം പറയുന്നു. 2011ല്‍ വിവാഹം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടുപേര്‍ക്കും ഏറെ ജോലിത്തിരക്കുകളുണ്ട്. ഇതിനിടയിലും ഒരുമിച്ച് ചെലവിടാന്‍ ഞങ്ങള്‍ സമയം കണ്ടെത്തുന്നുണ്ട്. കഠിനാദ്ധ്വാനം തന്നെ സിനിമയില്‍ വേണ്ടി വരും. എന്നാല്‍ വ്യക്തികളുമായുള്ള ബന്ധത്തിന്റെ ഊഷ്മളതയെ പ്രത്യേകിച്ചും പ്രണയത്തിന്റെ കാര്യത്തില്‍ സമയം ഒരു പ്രശ്‌നമേയല്ല- സെയ്ഫ് പറയുന്നു.

ഇത്തരം വാര്‍ത്തകള്‍ തീര്‍ച്ചയായും ഞങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. കുടുംബം കൂടി ഇത്തരം വിഷയങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ പ്രതിസന്ധിയിലാകും. കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്- അദ്ദേഹം വ്യക്തമാക്കി.

'ബോഡിഗാര്‍ഡ്' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് കരീന. ആരക്ഷണ്‍, ഏജന്റ് വിനോദ് എന്നീ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് സേഫ്.

English summary
Kareena Kapoor has again made a declaration that she would marry chote nawab Saif Ali Khan after she finishes her film Bodyguard

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam