»   » നയന്‍സ്‌ അശ്ലീല വീഡിയോ വിവാദം കൊഴുക്കുന്നു

നയന്‍സ്‌ അശ്ലീല വീഡിയോ വിവാദം കൊഴുക്കുന്നു

Posted By: Staff
Subscribe to Filmibeat Malayalam

ഇതാദ്യമായല്ല നയന്‍സിനെ ചുറ്റിപ്പറ്റി ഒരു അശ്ലീല വീഡിയോ വിവാദം ഉണ്ടാകുന്നത്‌. കുറച്ച്‌ നാള്‍ മുമ്പ്‌ നടന്‍ വിശാലുമൊത്തുള്ള നയന്‍സിന്റെ അശ്ലീല വീഡിയോ എന്ന പേരില്‍ പ്രചരിച്ച എംഎംഎസിനും വമ്പന്‍ പ്രചാരം ലഭിച്ചിരുന്നു.

നയന്‍സ്‌-വിശാല്‍ ജോഡികള്‍ അഭിനയിച്ച സത്യം റിലീസാകുന്നതിന്‌ തൊട്ടു മുമ്പാണ്‌ ഈ വീഡിയോ പുറത്തെത്തിയത്‌. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിയിലാണ്‌ ഇത്തരം വ്യാജ വീഡിയോകള്‍ നിര്‍മ്മിയ്‌ക്കപ്പെടുന്നതെന്നും അന്ന്‌ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇതിനെതിരെ നയന്‍താര ചെന്നൈ പോലീസില്‍ കേസ്‌ നല്‌കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട്‌ ആരെയും അറസ്‌റ്റു ചെയ്യുകയുണ്ടായില്ല. കുസേലന്‍, സത്യം എന്നീ ചിത്രങ്ങളെ തകര്‍ക്കാനാണ്‌ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിയ്‌ക്കുന്നതെന്നും അന്ന്‌ നയന്‍സ്‌ ആരോപിച്ചിരുന്നു.

അതിനിടെ തമിഴകത്തെ താരറാണിപ്പട്ടം സ്വന്തമാക്കാനുള്ള കിടമത്സരങ്ങളാണ്‌ ഇത്തരം വിവാദങ്ങള്‍ക്ക്‌ പിന്നിലെന്നും സൂചനകളുണ്ട്‌. തമിഴകത്തെ നയന്‍സിന്റെ പ്രധാന എതിരാളിയായ തൃഷയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്‌ ഇത്തരം വിവാദങ്ങള്‍ സൃഷ്ടിയ്‌ക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.

പുതിയ അശ്ലീല വീഡിയോ വ്യാജമാണെന്ന്‌ ചൂണ്ടിക്കാട്ടി ഷാജി കൈലാസ്‌ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നയന്‍സ്‌ പുലര്‍ത്തുന്ന നിശബ്ദതയും ഏറെ ശ്രദ്ധിയക്കപ്പെടുന്നുണ്ട്‌. ഇത്തരം വിവാദങ്ങളില്‍ പ്രതികരിച്ചിട്ട്‌ വലിയ ഗുണമില്ലെന്ന തോന്നലാകും ഒരുപക്ഷേ നയന്‍സിനെ നിശബ്ദയാക്കുന്നത്‌.

എന്തായാലും കോളിവുഡില്‍ വന്‍ തകര്‍ച്ച നേരിടുന്ന നയന്‍താരയ്‌ക്ക്‌ പുതിയ വീഡിയോ വിവാദം കൂടുതല്‍ ക്ഷീണം പകരുമെന്ന കാര്യമുറപ്പാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam