പ്രഭുദേവ മലയാളത്തിലെത്തിയത്‌ നയന്‍സിന്‌ വേണ്ടി?

By Staff

Nayan With Prabhudeva
തെന്നിന്ത്യന്‍ താരറാണിയായി വിലസുന്ന നയന്‍സിനെ ചുറ്റിപ്പറ്റി പുതിയൊരു ഗോസിപ്പ്‌ കൂടി. ഇന്ത്യന്‍ മൈക്കല്‍ ജാക്‌സനെന്നും നൃത്ത മാന്ത്രികനുമെന്നും ഒക്കെ വിശേഷിപ്പിയ്‌ക്കപ്പെടുന്ന പ്രഭുദവേയാണ്‌ പുതിയ ഗോസിപ്പിലെ നായകന്‍.

നയന്‍സിനെ നായികയാക്കി പ്രഭുദേവ സംവിധാനം ചെയ്‌ത വില്ലു തിയറ്ററുകളിലെത്തിയതിന്‌ ശേഷമാണ്‌ പുതിയ ഗോസിപ്പിന്‌ ജീവന്‍ വെച്ചിരിയ്‌ക്കുന്നത്‌. ഈ സിനിമയ്‌ക്ക്‌ ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‌ ശക്തിയേറിയെന്ന്‌ പരദൂഷകര്‍ പറയുന്നു.

കോളിവുഡില്‍ ഏറ്റവും തിരക്കും അതിലേറെ ഡിമാന്റുമുള്ള പ്രഭുദേവ നയന്‍സിന്റെ പുതിയ മലയാള ചിത്രമായ ബോഡിഗാര്‍ഡിന്‌ വേണ്ടി നൃത്തം ചിട്ടപ്പെടുത്താന്‍ തയാറായത്‌ പോലും നയന്‍സിന്‌ വേണ്ടിയാണെന്ന്‌ കോളിവുഡിലെ പാപ്പരാസികള്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹിതനും രണ്ട്‌ കുട്ടികളുടെ പിതാവുമായ പ്രഭുദേവയും മറ്റു ചില താരസുന്ദരിമാരെയും ചേര്‍ത്ത്‌ ഇതിന്‌ മുമ്പ്‌ പല ഗോസിപ്പുകളും ഇറങ്ങിയിട്ടുണ്ട്‌. മീനയും പ്രഭുദേവയും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന്‌ വരെ ഇടക്കാലത്ത്‌ പരദൂഷകര്‍ പറഞ്ഞു നടന്നിരുന്നു.

വെള്ളിത്തിരയിലെത്തിയ കാലം മുതല്‍ ഗോസിപ്പ്‌ കോളങ്ങളില്‍ നിറഞ്ഞുനില്‌ക്കുന്ന നയന്‍സുമായുള്ള പ്രഭുദേവയുടെ സൗഹൃദം ഏത്‌ വഴിയ്‌ക്ക്‌ നീങ്ങുമെന്ന്‌ കാത്തിരുന്ന്‌ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X