»   » രേഖ ജയയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ചു!!

രേഖ ജയയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ചു!!

Posted By:
Subscribe to Filmibeat Malayalam
Jaya and Rekha
ഒരു പുരുഷനെ പ്രണയിച്ച സ്ത്രീയും പിന്നീട് അതേയാളെ സ്വന്തമാക്കിയ മറ്റൊരു സ്ത്രീയും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ എന്താണ് സംഭവിക്കുക. ഇന്നത്തെ തലമുറയോടാണ് ചോദ്യമെങ്കില്‍ എന്തു സംഭവിക്കാന്‍ ചെന്ന് വിശേഷങ്ങള്‍ അന്വേഷിയ്ക്കും എന്നൊരു ഉത്തരമേ കിട്ടാനിടയുള്ളു.

ബോളിവുഡിന്റെ കാര്യത്തിലാണെങ്കില്‍ ഇതൊന്നും പുത്തരിയല്ലതാനും, പ്രണയിക്കുകമാത്രമല്ല ഉപേക്ഷിക്കപ്പെടുകയും വീണ്ടും വീണ്ടും വിവാഹം ചെയ്യുകയും ചെയ്ത താരങ്ങളാണ് ബോളിവുഡിലെ മുന്‍കാലതാരങ്ങള്‍ ഏറെയും.

അതുകൊണ്ടുതന്നെ ഒരു താരത്തിന്റെ തന്നെ മുന്‍ പങ്കാളിയും ഇപ്പോഴത്തെ പങ്കാളിയും തമ്മില്‍ കാണേണ്ടിവരുന്ന അവസ്ഥ ബോളിവുഡിനെ സംബന്ധിച്ച് മാറ്റിവയ്ക്കാന്‍ കഴിയില്ല. അതിനോടൊക്കെ എല്ലാവരും ഇഴുകിച്ചേരുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റെ കാര്യത്തില്‍മാത്രം രണ്ടുസ്ത്രീകള്‍ വ്യത്യസ്തരാണ്, ബച്ചന്റെ ഭാര്യ ജയയും ബച്ചനെ പ്രണയിച്ചിരുന്നുവെന്ന് പറയപ്പെടുന്ന നടി രേഖയും. ഒരുമിച്ച് ഒരുവേദിയില്‍ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ നന്നേകുറയ്ക്കുന്നവരാണ് ഇരുവരും. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ വീണ്ടും മുഖാമുഖമെത്തി.

പ്രശസ്ത ഫോട്ടോഗ്രാഫറായ ഗൗതം രാജാധ്യക്ഷയുടെ 'ചെഹ്‌രേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങിലുടനീളം രേഖയോടു തണുപ്പന്‍മട്ടിലാണത്രേ ജയ പ്രതികരിച്ചത്.

ആഷാ ഭോസ്‌ലെയുമായി സംസാരിച്ചുനിന്നിരുന്ന ജയയുടെ സമീപത്തെത്തി രേഖ അഭിവാദ്യം ചെയ്‌തെങ്കിലും ജയ കണ്ടഭാവം നടിച്ചില്ലെന്നാണു വാര്‍ത്ത.

വിടാന്‍ കൂട്ടാക്കാതിരുന്ന രേഖ, ജയയെ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യുകയായിരുന്നു. പക്ഷേ, രേഖയെ ഞെട്ടിച്ചുകൊണ്ട് യാതൊരു ഭാവവ്യത്യാസവും കൂടാതെ രേഖയുടെ കൈകളില്‍ നിന്നും മാറി ജയ തിരിഞ്ഞു നടക്കുകയാണുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.

1981 ല്‍ യാഷ് ചോപ്രയുടെ സില്‍സിലയ്ക്കുശേഷം ഇരുവരും ഒരുമിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബ്ച്ചന്‍ രേഖയെ വിവാഹം ചെയ്യുമെന്നുവരെ ഒരുകാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബച്ചന്റെ ജീവിതത്തിലെത്തിയത് ജയയാണെന്നുമാത്രം.

മക്കളും മക്കളുടെ മക്കളുമായിക്കഴിഞ്ഞിട്ടും ഈ വയസ്സുകാലത്ത് പഴയ ദേഷ്യം ജയ മനസ്സില്‍വച്ച് കൊണ്ട് നടക്കേണ്ടകാര്യമുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. ഇപ്പോഴും ഒറ്റത്തടിയായി കഴിയുന്ന രേഖയ്ക്കാവട്ടെ അത്യാവശ്യം സഹതാപവോട്ട് കിട്ടുന്നുണ്ടുതാനും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam