»   » ഭാവനയ്‌ക്കെതിരെ ജനപ്രിയ നായകന്‍

ഭാവനയ്‌ക്കെതിരെ ജനപ്രിയ നായകന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/22-superstar-against-actress-bhavana-2-aid0167.html">Next »</a></li></ul>
Bhavana
മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ നടി ഭാവനയെ കൂടുതലും കാണുന്നത് അന്യഭാഷാചിത്രങ്ങളിലൂടെയാണ്. മലയാളത്തെ പാടെ ഉപേക്ഷിച്ച മട്ടിലാണ് നടി.

അടുത്തിടെ തന്നെ സമീപിച്ച ചില മലയാള സിനിമാസംവിധായകരോട് മലയാള ചിത്രത്തിലഭിയ്ക്കാന്‍ തനിയ്ക്ക് സമയമില്ലെന്നായിരുന്നത്രേ നടിയുടെ മറുപടി.

പ്രിയദര്‍ശന്റെ ഒരു മരുഭൂമി കഥയ്ക്കു ശേഷം മലയാളത്തില്‍ താന്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് ഭാവന പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ നിന്ന് നല്ല കഥയും കഥാപാത്രവും തന്നെ തേടി വരികയാണെങ്കില്‍ മാത്രമേ അഭിനയിക്കൂവെന്നും നടി പറഞ്ഞിരുന്നു.

എന്നാല്‍ ഭാവന മനപൂര്‍വ്വം മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയല്ലെന്നും ധാര്‍ഷ്യവും ഗര്‍വ്വും മൂലം സംവിധായകര്‍ ഭാവനയെ തങ്ങളുടെ ചിത്രത്തിലഭിനയിപ്പിക്കാന്‍ മടിയ്ക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഭാവനയ്‌ക്കെതിരെ മലയാളത്തിലെ ഒരു സൂപ്പര്‍ നായകന്‍ രംഗത്തു വന്നതായി സിനിമാ ഒരു പ്രസിദ്ധീകരണം
റിപ്പോര്‍ട്ട് ചെയ്യുന്നു. തനിയ്ക്ക് ഗോഡ്ഫാദര്‍മാരില്ലെന്ന നടിയുടെ പ്രസ്താവനയാണത്രേ ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.

നടിയ്ക്ക് ഗോഡ്ഫാദറായുള്ളത് ഒരു വാഹനമാണെന്നും മനുഷ്യരാരും ഈ പണിയ്ക്ക് നില്‍ക്കാത്തത് നടിയുടെ അഹങ്കാരം മൂലമാണെന്നായിരുന്നത്രേ നായകന്റെ പ്രതികരണം.

ഇതുമാത്രമല്ല സെറ്റിലെ മോശം പെരുമാറ്റം മൂലം ഭാവന പല സംവിധായകര്‍ക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ടെന്നും സിനിമാ വൃത്തങ്ങള്‍ പറയുന്നു.


അടുത്ത പേജില്‍
ഭാവന മീരയേക്കാള്‍ പ്രശ്‌നക്കാരി?

<ul id="pagination-digg"><li class="next"><a href="/gossips/22-superstar-against-actress-bhavana-2-aid0167.html">Next »</a></li></ul>

English summary
Bhavana is not accepting any Mollywood roles at the moment. She says that she is busy in Tollywood, Kollywood and Kannada film industry. But the actual reason is Malayalam direstors are not willing to offer any roles to her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X