ഭാവന മീരയേക്കാള്‍ പ്രശ്‌നക്കാരി?
താരസംഘടനയായ അമ്മയുമായുണ്ടായ പ്രശ്‌നവും സെറ്റുകളില്‍ മോശമായി പെരുമാറുന്ന നടിയെന്ന ഇമേജും മീരയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായി. എന്നാല്‍ ഭാവന മീരയേക്കാള്‍ പ്രശ്‌നക്കാരിയാണെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.
മീര മലയാളത്തിലെ ഒന്നാം നമ്പര്‍ നായികയായിരുന്നപ്പോഴും അവര്‍ക്ക് കാരവാന്‍ ഉണ്ടായിരുന്നില്ല. ആ സമയത്താണ് തുടക്കക്കാരിയായ ഭാവന കാരവാനില്‍ സെറ്റിലെത്തിയത്.
സെറ്റില്‍ ഭാവനയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം സഹിയ്ക്കാനാവുന്നതിനപ്പുറമാണെന്ന് പണ്ടേ സിനിമാപ്രവര്‍ത്തകരുടെ ഇടയില്‍ സംസാരമുണ്ടായിരുന്നു.
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ഭാവനയുടെ അഭിനയം കണ്ട് പ്രിയദര്‍ശന്‍ തന്റെ മരുഭൂമിക്കഥയില്‍ നടിയ്‌ക്കൊരു വേഷം നല്‍കുകയായിരുന്നു.
എന്നാല്‍ ഇതിന് ശേഷം മറ്റൊരു ചിത്രത്തിലേയ്ക്ക് കൂടി നടിയെ ക്ഷണിച്ചെങ്കിലും നടി വലിയ ഡിമാന്റുകള്‍ ഉയര്‍ത്തുകയും ഒടുവില്‍ ചിത്രത്തില്‍ നിന്ന് പുറത്താവുകയുമായിരുന്നത്രേ.
അമിത ഗ്ലാമര്‍ പ്രദര്‍ശനം വേണമെന്നാവശ്യപ്പെട്ടതിനാല്‍ കാര്‍ത്തിയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് ഭാവനയുടെ വാദമെങ്കിലും ചിത്രത്തില്‍ നിന്ന് നടി ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഗോഡ്ഫാദര്‍മാരില്ലാത്തതു മൂലമാണ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാവുന്നതെന്ന നടിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും ഇവര്‍ പറയുന്നു
അടുത്ത പേജില്‍
ഭാവനയും ഗോഡ്ഫാദറും


Click it and Unblock the Notifications
