സിനിമ വിജയിപ്പിക്കാന്‍ മന്ത്രം വേണ്ടെന്ന് തൃഷ

By Staff

ജ്യോതിഷത്തിലുള്ള സിനിമാക്കാരുടെ വിശ്വാസം വളരെ പ്രശസ്‌തമാണ്‌. അത്‌ സംവിധായകനായാലും നടനായാലും നിര്‍മാതാവായാലും എല്ലാവരുമൊരു പോലെ തന്നെ.

പുറമെ വിപ്ലവം പറയുന്നവര്‍ പോലും തന്റെ സിനിമ ആരംഭിയ്‌ക്കുമ്പോള്‍ ജ്യോതിഷിയെ കൊണ്ട്‌ സമയം നോക്കിയെ ചിത്രം തുടങ്ങാറുള്ളുവെന്ന കാര്യം ഈ രംഗത്തെ പരസ്യമായ രഹസ്യമാണ്‌.

എന്നാല്‍ ഇവരില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ നമ്മുടെ നടി ത്രിഷ. ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ജ്യോതിഷത്തിലും മറ്റു അന്ധ വിശ്വാസങ്ങള്‍ക്കൊന്നും ഈ താരം ചെവി കൊടുക്കുന്നില്ലത്രേ.

എന്നാല്‍ തൃഷയുടെ മാതാവ്‌ അങ്ങനെയല്ല. തന്റെ മകള്‍ അവസാനമഭിനയിച്ച ചിത്രങ്ങളായ ഭീമയും കുരുവിയും എല്ലാം ബോക്‌സ്‌ഓഫീസില്‍ തകര്‍ന്നത്‌ താര മാതാവിന് സഹിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

മകളുടെ ഭാവിയെക്കരുതി ഈ അമ്മ നേരെ പോയത്‌ ജ്യോതിഷികളെയും മന്ത്രവാദികളെയും തേടിയായിരുന്നു.
മകളുടെ ചീത്ത സമയം മാറിക്കിട്ടാനുള്ള പരിഹാരമന്വേഷിച്ചായിരുന്നു അമ്മയുടെ ഈ യാത്ര. അവസാനം ഈ രംഗത്തെ പ്രമുഖരെ കണ്ടെത്തുകയും പരിഹാര കര്‍മ്മങ്ങള്‍ തുടക്കമിടുകയും ചെയ്‌തു.

എന്നാലിതൊക്കെയറിഞ്ഞ മകള്‍ അമ്മയുടെ നീക്കം തടയുകയും താനിതിലൊന്നും വിശ്വസിയ്‌ക്കുന്നില്ലെന്നും വെട്ടിത്തുറന്നു പറഞ്ഞു.തന്റെ കഴിവുകള്‍ തന്നെ വീണ്ടും തമിഴിലെയും തെലുങ്കിലെയും മുന്‍നിരയിലെത്തിയ്ക്കുമെന്നാണ് ഈ താരം വിശ്വസിയ്‌ക്കുന്നത്‌.

സിനിമ വിജയിക്കാനായി മന്ത്രവും തന്ത്രവും ഒന്നും വേണ്ടെന്നാണ്‌ അമ്മയക്കിപ്പോള്‍ നടി നല്‌കിയിരിക്കുന്ന താക്കീത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


തൃഷയുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X